Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പുല്ലാന്തിയാര്‍ ഉപയോഗയോഗ്യമാക്കണമെന്ന് കിസാന്‍സഭ
11/10/2016

ബ്രഹ്മമംഗലം: ചെമ്പ് ഗ്രാമപഞ്ചായത്തിലെ ഏനാദി, ബ്രഹ്മമംഗലം, തുരുത്തുമ്മ പ്രദേശങ്ങളിലൂടെ ഒഴുകുന്ന പുല്ലാന്തിയാര്‍ ഉപയോഗയോഗ്യമാക്കണമെന്ന് അഖിലേന്ത്യാ കിസാന്‍സഭ ബ്രഹ്മമംഗലം മേഖലാ കമ്മിററി ആവശ്യപ്പെട്ടു. ജനങ്ങളുടെ ദൈനംദിന ആവശ്യങ്ങള്‍ക്കും കൃഷിക്കും പ്രയോജനപ്രദമാകുംവിധം പുഴ മാലിന്യമുക്തമാക്കാന്‍ അധികാരികള്‍ അടിയന്തിര ഇടപെടല്‍ നടത്തണമെന്ന് യോഗം ആവശ്യപ്പെട്ടു. മേഖലാ പ്രസിഡന്റ് ടി ആര്‍ രവീന്ദ്രന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ സെക്രട്ടറി പി സി ഹരിദാസന്‍, വി കെ പുഷ്‌ക്കരന്‍, സനല്‍കുമാര്‍, പി എന്‍ ശശി പുറംവേലില്‍ എന്നിവര്‍ പ്രസംഗിച്ചു.