Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഏകദിന ഉപവാസവുമായി പരിസ്ഥിതി പ്രവര്‍ത്തകന്‍ രംഗത്ത്.
11/10/2016

തലയോലപ്പറമ്പ്: നാശോന്മുഖമായ ചെമ്പ് പഞ്ചായത്തിലെ ഏനാദി പുല്ലാന്തിയാറിലെക്ക് അധികാരികളുടെ ശ്രദ്ധ ക്ഷണിക്കുന്നതിനായി ഏകദിന ഉപവാസവുമായി പരിസ്ഥിതി പ്രവര്‍ത്തകന്‍ രംഗത്ത്. ഒരുകാലത്ത് നാടിന്റെ സ്പന്ദനമായിരുന്ന പുല്ലാന്തിയാറിനെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് ദളിത് മനുഷ്യാവകാശ-പരിസ്ഥിതി പ്രവര്‍ത്തകനായ എം.കെ രാജപ്പന്‍ 20ന് രാവിലെ ഒന്‍പത് മുതല്‍ വൈകുന്നേരം അഞ്ച് വരെ കല്ലുകുത്താംകടവില്‍ ഉപവാസമിരിക്കുന്നത്. കാര്‍ഷികമേഖലയെയും മററും ഏറെ സമ്പന്നമാക്കിയിരുന്ന പുഴ മണല്‍ഖനനവും, അനധികൃത കയ്യേററവും നീരൊഴുക്ക് തടസ്സപ്പെട്ടതുമൂലവും ഇന്ന് നാശത്തിന്റെ പടിവാതില്‍ക്കലാണ്. പുഴ മലിനപ്പെട്ടതോടെ തീരദേശവാസികള്‍ക്ക് വിവിധ തരത്തിലുള്ള രോഗങ്ങളും മററും പുതുതായി കണ്ടുവരുന്നുണ്ട്. പ്രദേശത്തെ കിണറുകളും മലിനമായി. കാര്‍ഷിക സമൃദ്ധമായിരുന്ന ഏനാദി, ബ്രഹ്മമംഗലം, തുരുത്തുമ്മ, കരിപ്പാടം പ്രദേശങ്ങളില്‍ കൃഷി അന്യം നിന്ന അവസ്ഥയിലാണ്. പുഴയെ ആശ്രയിച്ച് തൊഴില്‍ ചെയ്തിരുന്നവരും തൊഴില്‍ രഹിതരായി. ഈ സാഹചര്യത്തില്‍ അധികാരികള്‍ അടിയന്തിരമായി ഇടപെട്ട് പുല്ലാന്തിയാറിനെ മാലിന്യമുക്തമാക്കി ജനങ്ങള്‍ക്ക് ഉപയോഗപ്രമാക്കുന്നതിന് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് ഉപവാസ സമരം നടത്താന്‍ തീരുമാനിച്ചതെന്ന് എം.കെ രാജപ്പന്‍ പറഞ്ഞു.