Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പുരോഗമന കലാസാഹിത്യസംഘം ഏരിയാ സമ്മേളനം 11 മുതല്‍ 13 വരെ
11/10/2016


വൈക്കം: പുരോഗമന കലാസാഹിത്യസംഘം ഏരിയാ സമ്മേളനം 11 മുതല്‍ 13 വരെ നടക്കും. 11ന് ഉച്ചക്ക് രണ്ടിന് പി.കൃഷ്ണപിള്ള ലൈബ്രറി ഹാളില്‍ നടക്കുന്ന പ്രതിനിധി സമ്മേളനം പു.ക.സ ജില്ലാ പ്രസിഡന്റ് ഡോ. എം.ജി ബാബുജി ഉദ്ഘാടനം ചെയ്യും. ഏരിയാ പ്രസിഡന്റ് സുബ്രമണ്യന്‍ അമ്പാടി അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ സെക്രട്ടറി കെ.സി കുമാരന്‍, ജില്ലാ സെക്രട്ടറി ബി.ശ്രീകുമാര്‍, കെ.പി സതീശന്‍, അഡ്വ. എന്‍.ചന്ദ്രബാബു, ടി.കെ ഗോപി, പി.ശശിധരന്‍, പി.ഹരിദാസ് എന്നിവര്‍ പ്രസംഗിക്കും. 13ന് വൈകുന്നേരം അഞ്ചിന് വൈക്കം സത്യഗ്രഹ സ്മാരകാങ്കണത്തില്‍ നടക്കുന്ന സാംസ്‌കാരിക സംഗമം പിന്നണി ഗായകന്‍ ദേവാനന്ദ് ഉദ്ഘാടനം ചെയ്യും. കവിയും ഗാനരചയിതാവുമായ എങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ മുഖ്യപ്രഭാഷണം നടത്തും. പ്രദീപ് മാളവിക വൈക്കം മണി അനുസ്മരണം നടത്തും. കെ.കെ ഗണേശന്‍, ബി.ശ്രീകുമാര്‍, ബി.ഹരികൃഷ്ണന്‍, അഡ്വ. എന്‍.ചന്ദ്രബാബു, കെ.ആര്‍ ബീന എന്നിവര്‍ പ്രസംഗിക്കും. ദേവാനന്ദ്, ബി.ഹരികൃഷ്ണന്‍, പ്രദീപ് മാളവിക എന്നിവരെ ചടങ്ങില്‍ ആദരിക്കും. തുടര്‍ന്ന് യുഗപുരുഷന്‍, വസന്തത്തിന്റെ കനല്‍വഴികള്‍ എന്നീ സിനിമകളുടെ പ്രദര്‍ശനവും നടക്കും.