വിവാഹപൂര്‍വ കൗണ്‍സലിംഗ്
11/10/2016
വൈക്കം താലൂക്ക് എന്‍.എസ്.എസ് യൂണിയന് എച്ച്.ആര് സെന്ററിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ വിവാഹപൂര്‍വ കൗണ്‍സലിംഗ് കോഴ്സിന്റെ ഉദ്ഘാടനം യൂണിയന് പ്രസിഡന്റ് ഡോ. സി.ആര് വിനോദ്കുമാര്‍ നിര്‍വഹിക്കുന്നു.
വൈക്കം: താലൂക്ക് എന്‍.എസ്.എസ് യൂണിയന് എച്ച്.ആര് സെന്ററിന്റെ ആഭിമുഖ്യത്തില്‍ താലൂക്കിലെ യുവതീയുവാക്കള്‍ക്കായി വിവാഹപൂര്‍വ കൗണ്‍സലിംഗ് നടത്തി. എച്ച്.ആര് സെന്റര്‍ ഹാളില്‍ നടത്തിയ കൗണ്‍സലിംഗ് കോഴ്സിന്റെ ഉദ്ഘാടനം യൂണിയന് പ്രസിഡന്റ് ഡോ. സി.ആര് വിനോദ്കുമാര്‍ നിര്‍വഹിച്ചു. യൂണിയന് വൈസ് പ്രസിഡന്റ് എസ്.മധു അധ്യക്ഷത വഹിച്ച ചടങ്ങില്‍ സെക്രട്ടറി കെ.വി വേണുഗോപാല്‍, ഡോ. ഇ.എന്‍ ശിവദാസ്, പി.പ്രസാദ്, എന്‍.ജി ബാലചന്ദ്രന് എന്നിവര്‍ പ്രസംഗിച്ചു.