Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സംഘപരിവാര്‍ ആക്രമണത്തില്‍ പ്രതിഷേധം: ഇപ്‌ററ
08/10/2016

കോട്ടയം: ഇപ്‌ററ ദേശീയ സമ്മേളനത്തിനുനേരെ ഉണ്ടായ ആര്‍ എസ് എസ് ആക്രമണത്തില്‍ ജില്ലാ പ്രവര്‍ത്തകയോഗം അതിശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. എതിര്‍ ശബ്ദങ്ങളെ ആക്രമിച്ച് ഇല്ലാതാക്കുന്ന ഫാസിസ്റ്റ് കിരാതത്വമാണ് ആര്‍ എസ് എസ്-ബജ്രംഗ്ദള്‍ വെളിവാക്കിയിരിക്കുന്നത്. ആക്രമണങ്ങളിലൂടെ കലാകാരന്‍മാരെയും സാംസ്‌ക്കാരിക പ്രവര്‍ത്തകരെയും നിശബ്ദരാക്കാന്‍ ആവില്ലെന്ന് കാലം തെളിയിച്ചതാണെന്നും യോഗം അംഗീകരിച്ച പ്രമേയത്തില്‍ പറഞ്ഞു. കലാകാരന്‍മാരെയും സാംസ്‌ക്കാരിക പ്രവര്‍ത്തകരെയും ദളിത് ന്യൂനപക്ഷ വിഭാഗങ്ങളെയുമെല്ലാം ആക്രമിച്ച് ഇല്ലാതാക്കമെന്ന വര്‍ഗ്ഗീയവാദികളുടെ വ്യാമോഹം ജനാധിപത്യബോധമുള്ള സമൂഹം വച്ചു പൊറുപ്പിക്കില്ലെന്നും സമ്മേളനം പ്രമേയത്തില്‍ പറഞ്ഞു. പി പി ജോര്‍ജ്ജ് സ്മാരകമന്ദിരത്തില്‍ ചേര്‍ന്ന സമ്മേളനം എന്‍ ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. ഇപ്‌ററ സംസ്ഥാന സെക്രട്ടറി അനില്‍ ബിശ്വാസ് ആമുഖ പ്രഭാഷണം നടത്തി. ആനിക്കാട് ഗോപിനാഥ് അദ്ധ്യക്ഷത വഹിച്ച കണ്‍വെന്‍ഷനില്‍ എന്‍ എം മോഹനന്‍, കെ ജി ശശി ബൈജു വയലത്ത്, ആര്‍ സുരേഷ് എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ ഭാരവാഹികളായി ബിജു കൈപ്പാറേടന്‍ (പ്രസിഡന്റ്), എന്‍ എം മോഹനന്‍, പി എസ് മുരളീധരന്‍ (വൈസ് പ്രസിഡന്റുമാര്‍), പി ജി ഷണ്‍മുഖന്‍ (സെക്രട്ടറി), സി ഡി ബാബു, സുകുമാരന്‍ നെല്ലിശ്ശേരി (ജോയിന്റ് സെക്രട്ടറിമാര്‍), അഡ്വ. ജി ആര്‍ പണിക്കര്‍ (ട്രഷറര്‍) എന്നിവരടങ്ങിയ ജില്ലാ കമ്മററിയെയും യോഗം തിരഞ്ഞെടുത്തു.