Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അന്ധകാരത്തോട്ടിലേക്ക് കക്കൂസ് മാലിന്യം തള്ളുന്നു.
08/10/2016
അന്ധകാരത്തോട്ടിലേക്ക് ഓടയിലൂടെ ഒഴുകിയെത്തുന്ന കക്കൂസ് മാലിന്യം

വൈക്കം: നഗരത്തിന്റെ ഹൃദയഭാഗത്തുകൂടി കടന്നുപോകുന്ന അന്ധകാരത്തോട്ടിലേക്ക് കക്കൂസ് മാലിന്യം തള്ളുന്നു. ടൗണിന്റെ മുഖ്യ ജലസ്രോതസ്സായിരുന്ന അന്ധകാരതോട്ടില്‍ നടത്തിയ നവീകരണം പാതിവഴിയില്‍ നിലച്ചതോടെ തോട് വീണ്ടും മാലിന്യവാഹിനിയായി മാറുന്നു. അന്ധകാരതോട്ടിലെ മാലിന്യം നീക്കം ചെയ്ത് ആഴം കൂട്ടി വശങ്ങളും അടിത്തട്ടും കോണ്‍ക്രീറ്റ് ചെയ്ത് തോട് സംരക്ഷിക്കുന്ന പദ്ധതിയാണ് പാതിവഴിയില്‍ നിലച്ചിരിക്കുന്നത്. അന്ധകാരത്തോടിന്റെ വടക്കുഭാഗത്തുനിന്ന് പടിഞ്ഞാറെ കലുങ്കിന് സമീപം വരെയുള്ള ഭാഗങ്ങളില്‍ കെ എല്‍ ഡി സി നടത്തിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായിരുന്നു. കലുങ്കിനു സമീപമുള്ള മാലിന്യങ്ങളുടെ ഓട തുറന്നു വച്ചിരിക്കുന്നത് അന്ധകാരതോട്ടിലേക്കാണ്. ഓടയ്ക്കിപ്പുറം വരെയാണ് നിര്‍മ്മാണം നടത്തിയിട്ടുള്ളത്. ഈ ഓടയിലൂടെയാണ് കക്കൂസ് മാലിന്യങ്ങളും മറ്റും തോട്ടിലേക്ക് ഒഴുകി വരുന്നത്. വേനല്‍ക്കാലത്ത് മാലിന്യങ്ങള്‍ കെട്ടികിടന്ന് ചീഞ്ഞുനാറി പ്രദേശമാകെ ദുര്‍ഗന്ധം പരത്തുന്ന തോടിന്റെ അസ്ഥയ്്ക്ക് മഴക്കാലത്തും മാററമില്ല. പടിഞ്ഞാറെനട കലുങ്ക് മുതല്‍ കെ വി കനാല്‍ വരെയുള്ള തോടിന്റെ ഇരുവശങ്ങളിലും താമസിക്കുന്നവരുടെ അവസ്ഥയാണ് ഏറെ ദയനീയം. മൂക്കുപൊത്തിയിരുന്നു വേണം ഇവര്‍ക്ക് ഭക്ഷണം പോലും കഴിക്കാന്‍. തോട്ടില്‍ നിന്നും സാംക്രമിക രോഗഭീഷണിയും ഉണ്ട്. തോടിനെ സംരക്ഷിക്കാന്‍ നഗരസഭ ആവിഷ്‌ക്കരിച്ച പദ്ധതി പാതിവഴിയില്‍ നിലച്ചതോടെ അന്ധകാരത്തോട്ടില്‍ കക്കൂസ് മാലിന്യവും കൂടി നിറഞ്ഞ് വീണ്ടും മാലിന്യകേന്ദ്രമായി മാറിയിരിക്കുകയാണ് ഇവിടം. കക്കൂസ് മാലിന്യങ്ങളും മററും തോട്ടിലേക്ക് പുറന്തള്ളുന്നവര്‍ക്കെതിരെ അധികാരികള്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.