Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ദേവീഭാഗവത നവാഹയജ്ഞവും നവരാത്രി ആഘോഷവും
08/10/2016
വൈക്കം അയ്യര്‍കുളങ്ങര ദേവീക്ഷേത്രത്തില്‍ ആരംഭിച്ച ദേവീഭാഗവത നവാഹയജ്ഞത്തിന്റെ ദീപപ്രകാശനം സി.കെ ആശ എം.എല്‍.എ നിര്‍വഹിക്കുന്നു.

വൈക്കം: അയ്യര്‍കുളങ്ങര ദേവീക്ഷേത്രത്തില്‍ 14-ാമത് ദേവീഭാഗവത നവാഹയജ്ഞവും നവരാത്രി ആഘോഷവും തുടങ്ങി. യജ്ഞത്തിന്റെ ദീപപ്രകാശനം സി.കെ ആശ എം.എല്‍.എ നിര്‍വഹിച്ചു. ഇന്ന് രാവിലെ 11ന് പാര്‍വതീ സ്വയംവരം, വൈകുന്നേരം 6.30ന് പൂജ വെയ്പ്പ്, ചാക്യാര്‍കൂത്ത്. നാളെ ഉച്ചക്ക് ഒന്ന് മുതല്‍ രണ്ട് വരെ നാരായണീയം, വൈകുന്നേരം അഞ്ചിന് സര്‍വൈശ്വര്യപൂജ, ഏഴിന് സാമ്പ്രദായിക് ഭജന്‍, മഹാനവമി ദിനമായ 10ന് രാവിലെ 11.30ന് കുമാരി പൂജ, വൈകുന്നേരം 7.30ന് പ്രഭാഷണം, ഒന്‍പതിന് കാക്കരശ്ശേരി നാടകം, തെയ്യം തിറയാടല്‍. വിജയദശമി ദിനമായ 11ന് രാവിലെ 7.30ന് വിദ്യാരംഭം, പൂജയെടുപ്പ്, ഉച്ചക്ക് 12ന് അവഭൃഥസ്‌നാനം, യജ്ഞസമര്‍പ്പണം, മംഗളാരതി, ആചാര്യദക്ഷിണ, തുടര്‍ന്ന് മഹാപ്രസാദഊട്ട് എന്നിവ നടക്കും.