Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പാട്ടക്കാലാവധി കഴിഞ്ഞ സര്‍ക്കാര്‍ ഭൂമി പിടിച്ചെടുത്ത് ഭൂമിയില്ലാത്ത പട്ടികജാതിക്കാര്‍ക്ക് വിതരണം ചെയ്യണമെന്ന് പട്ടികജാതി ക്ഷേമ സമിതി
08/10/2016

തലയോലപ്പറമ്പ്: പാട്ടക്കാലാവധി കഴിഞ്ഞ സര്‍ക്കാര്‍ ഭൂമി പിടിച്ചെടുത്ത് ഭൂമിയില്ലാത്ത പട്ടികജാതിക്കാര്‍ക്ക് വിതരണം ചെയ്യണമെന്ന് പട്ടികജാതി ക്ഷേമ സമിതി (പി.കെ.എസ്) ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. തലയോലപ്പറമ്പ് പി. കൃഷ്ണപിള്ള സ്മാരക ഹാളില്‍ നടന്ന സമ്മേളനം ജില്ലാ പ്രസിഡന്റ് കെ.എസ് രാജു ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് കെ വിജയന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ സി.പി.എം ഏരിയാ സെക്രട്ടറി കെ.ശെല്‍വരാജ്, പി.കെ.എസ് സംസ്ഥാന കമ്മിററി അംഗം സരോജിനി തങ്കപ്പന്‍, ജില്ലാ കമ്മിററി അംഗം എന്‍.എ കുട്ടന്‍, കെ.രാമകൃഷ്ണന്‍, വി.കെ രാജു, കെ.കെ അയ്യപ്പന്‍, ആര്‍.രോഹിത്, എ പത്രോസ് എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി കെ.വിജയന്‍ (പ്രസിഡന്റ്), വി.കെ രാജു, രഞ്ജുഷ ഷൈജി (വൈസ് പ്രസിഡന്റുമാര്‍), സി.എന്‍ സന്തോഷ് (സെക്രട്ടറി), ടി.പി സുകുമാരന്‍, കെ.കെ രാഘവന്‍ (ജോയിന്റ് സെക്രട്ടറിമാര്‍), കെ.കെ അയ്യപ്പന്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.