Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സാഹിത്യ ചര്‍ച്ച സംഘടിപ്പിച്ചു.
08/10/2016

തലയോലപ്പറമ്പ്: വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന കഥാകൃത്ത് സന്തോഷ് എച്ചിക്കാനത്തിന്റെ ബിരിയാണി എന്ന കഥയെക്കുറിച്ച് സാഹിത്യ ചര്‍ച്ച സംഘടിപ്പിച്ചു. പാലാംകടവിലെ ബഷീര്‍ സ്മാരക മന്ദിരത്തില്‍ നടന്ന പരിപാടിയില്‍ കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാല പ്രൊഫസര്‍ ബിച്ചു എക്‌സ് മലയില്‍ വിഷയാവതരണം നടത്തി. ട്രസ്റ്റ് ട്രഷറര്‍ സുഭാഷ് പുഞ്ചക്കോട്ടില്‍ അധ്യക്ഷത വഹിച്ചു. പ്രൊഫ. ആര്‍.ജി രാഗി, സുനി മംഗലത്ത്, കെ.കെ സിദ്ധീക്ക്, എം.കെ ദാസന്‍, പി.ടി സാര്‍വഭൗമന്‍, ഡെല്ല, ടി.കെ ഗോപി,ഡോ. സി എം കുസുമന്‍ എന്നിവര്‍ പങ്കെടുത്തു.