Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കത്തെ ജലാശയങ്ങളും തോടുകളും കൃഷിയിടങ്ങളും പരമ്പരാഗതരീതിയില്‍ സംരക്ഷിക്കണം : കേരള കര്‍ഷകസംഘം
08/10/2016

വൈക്കം: വൈക്കത്തെ ജലാശയങ്ങളും തോടുകളും കൃഷിയിടങ്ങളും പരമ്പരാഗതരീതിയില്‍ സംരക്ഷിക്കണമെന്ന് കേരള കര്‍ഷകസംഘം ആവശ്യപ്പെട്ടു. തോട്ടുവക്കം പുത്തന്‍തോടിനെയും ടി.വി പുരം പള്ളിത്തോടും തമ്മില്‍ ഒന്നിപ്പിക്കുന്ന ടൗണിലെ അന്ധകാരത്തോട് ഭൂമാഫിയകളുടെ നേതൃത്വത്തില്‍ നികത്തപ്പെട്ടിരിക്കുകയാണ്. ചില സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ മൗനാനുവാദത്തോടുകൂടിയാണ് ഏകദേശം ഒരു കിലോമീററര്‍ പരിധിയില്‍ നീര്‍ച്ചാലുകള്‍ ഇല്ലാതക്കപ്പെട്ടിരിക്കുന്നത്. 250 ഏക്കറോളം വരുന്ന നെല്‍പാടങ്ങളും മററ് കൃഷിയിടങ്ങളും ആയിരക്കണക്കിനാളുകള്‍ തിങ്ങിപ്പാര്‍ക്കുന്നതുമായ തെന്നടിപ്പാടം കൃഷി ചെയ്യുന്നതിന് ആവശ്യമായ ജലസ്രോതസ്സ് ഈ തോടുകളിലൂടെയാണ്. നാല് മീററര്‍ വീതിയും അഞ്ച് മീററര്‍ താഴ്ചയും ഉണ്ടായിരുന്ന ഈ തോടുകള്‍ അനധികൃത കയ്യേററം മൂലം ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. മഴക്കാലമായാല്‍ തോടിന്റെ സമീപത്തെ വീടുകളിലെല്ലാം വെള്ളം കയറുന്നതുമൂലം പ്രാഥമികാവശ്യങ്ങള്‍ പോലും നിറവേററാന്‍ കഴിയാത്തവിധം ദുഷ്‌ക്കരമാകും കാര്യങ്ങള്‍. ഇതുസംബന്ധിച്ച് അധികാരികള്‍ക്ക് പ്രദേശവാസികള്‍ പരാതി നല്‍കിയെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല. കൃഷിക്കും, ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനും വേണ്ടിയും, നികത്തിയ തോടുകളും നീര്‍ച്ചാലുകളും പുനസ്ഥാപിക്കാനും അധികാരികള്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് കേരള കര്‍ഷകസംഘം ടൗണ്‍ കമ്മിററി ആവശ്യപ്പെട്ടു.