ത്രിദിന ഒ.ആര്.സി ക്യാമ്പ്
07/10/2016
കുലശേഖരമംഗലം ഗവണ്മെന്റ് ഹയര്‍ സെക്കന്ററി സ്ക്കൂളില്‍ ആരംഭിച്ച ത്രിദിന ഒ.ആര്.സി ക്യാമ്പ് ജില്ലാ പഞ്ചായത്ത് അംഗം പി.സുഗതന് ഉദ്ഘാടനം ചെയ്യുന്നു
വൈക്കം: കുലശേഖരമംഗലം ഗവണ്മെന്റ് ഹയര്‍ സെക്കന്ററി സ്ക്കൂളില്‍ ത്രിദിന ഒ.ആര്.സി ക്യാമ്പ് ആരംഭിച്ചു. ജില്ലാ പഞ്ചായത്ത് അംഗം പി.സുഗതന് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് എന്‍.ഇന്ദ്രന് അധ്യക്ഷത വഹിച്ച യോഗത്തില്‍ സ്ക്കൂള് പ്രിന്‍സിപ്പാള്‍ ടി.എം രമ, ഹെഡ്മിസ്ട്രസ്സ് പി.ആര് സീന, ഒ.ആര്.സി കോ-ഓര്‍ഡിനേററര്‍ സീമ സോമനാഥന്, പി.ടി.എ കമ്മിററി അംഗം ധര്മജന്, സ്ക്കൂള് ലീഡര്‍ അതുല്‍ കൃഷ്ണ എന്നിവര്‍ പ്രസംഗിച്ചു. ക്യാമ്പ് നാളെ സമാപിക്കും.