Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സര്‍വകാല റെക്കോര്‍ഡില്‍ ഇത്തവണത്തെ അഷ്ടമി എത്തി
07/12/2015
സര്‍വകാല റെക്കോര്‍ഡിലാണ് ഇത്തവണത്തെ അഷ്ടമി എത്തിയത്. അഷ്ടമി ആഘോഷത്തിന് കൊടിയേറിയ നാള്‍ മുതല്‍ തിരശീല വീഴും വരെ ഭക്തജനപ്രവാഹമായിരുന്നു ക്ഷേത്രത്തിലേക്ക്. ഇതിനിടയില്‍ പോലീസിനും ഫയര്‍ ഫോഴ്‌സിനും വെല്ലുവിളികള്‍ ഏറെയായിരുന്നു. എന്നാല്‍ ഇതിനെയെല്ലാം സുരക്ഷയുടെ വിള്ളലുകളടച്ച് ഭക്തര്‍ക്ക് വലിയ സംരക്ഷണമൊരുക്കുന്നതില്‍ ജനമൈത്രി പോലീസ് മികവാര്‍ന്ന പ്രകടനമാണ് കാഴ്ചവെച്ചത്. പാലാ ഡി.വൈ.എസ്.പി സുനീഷ്ബാബുവിന്റെ നേതൃത്വത്തില്‍ കാഞ്ഞിരപ്പള്ളി, രാമപുരം, പാലാ, വൈക്കം സ്റ്റേഷനുകളിലെ സി.ഐമാരും, എസ്.ഐമാരുമെല്ലാം രാപ്പകലില്ലാതെ നഗരത്തിന്റെ സംരക്ഷണത്തിലായിരുന്നു. ദിവസങ്ങള്‍ക്ക് മുന്‍പ് ആരംഭിച്ച ഫയര്‍ ഫോഴ്‌സും കര്‍മനിരതരായി തന്നെ രംഗത്തുണ്ടായിരുന്നു. വ്യാജമദ്യവില്‍പന അഷ്ടമി കേന്ദ്രീകരിച്ച് സജീവമാകുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും ഇതിനെയെല്ലാം നിരീക്ഷണ വലയമൊരുക്കി എക്‌സൈസ് വകുപ്പ് പരാജയപ്പെടുത്തി. ക്ഷേത്രത്തിലെത്തുന്ന വിശ്വാസികള്‍ക്ക് ദേവസ്വം ബോര്‍ഡും തരക്കേടില്ലാത്ത സൗകര്യങ്ങളാണ് ഒരുക്കിയത്. വകുപ്പുകള്‍ക്കൊന്നും വലിയ ആക്ഷേപങ്ങളില്ലാതെയുള്ള അഷ്ടമി ആഘോഷമാണ് കടന്നുപോയത്.