Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കോപ്പുതൂക്കല്‍ ചടങ്ങ് വിശ്വാസികളുടെ നിറസാന്നിദ്ധ്യത്തില്‍ നടന്നു.
07/10/2016

വൈക്കം : വൈക്കത്തഷ്ടമിക്കും സന്ധ്യാവേലക്കും മുന്നോടിയായുള്ള കോപ്പുതൂക്കല്‍ ചടങ്ങ് വിശ്വാസികളുടെ നിറസാന്നിദ്ധ്യത്തില്‍ നടന്നു. ക്ഷേത്രത്തിലെ ആട്ടവിശേഷമായി വരുന്ന അടിയന്തിരങ്ങള്‍ക്ക് മുന്നോടിയായി നടത്തുന്ന ചടങ്ങാണ് കോപ്പുതൂക്കല്‍. വൈക്കത്തപ്പനും ഉപദേവതമാര്‍ക്കും വിശേഷാല്‍ വഴിപാട് നടത്തിയതിനുശേഷമാണ് ചടങ്ങ്. ദേവസ്വം ഭരണാധികാരി ക്ഷേത്രത്തിലെ അടിയന്തിരങ്ങള്‍ക്ക് ആവശ്യമായ സാധനങ്ങള്‍ അളന്നുതൂക്കി ക്ഷേത്രക്കാര്യക്കാരനെ ഏല്‍പിക്കുന്നു. പ്രതീകാത്മകമായി മംഗളവസ്തുക്കളായ ചന്ദനവും മഞ്ഞളും ഏല്‍പിക്കുന്നതോടെ അഷ്ടമി ഉത്സവം വീഴ്ചവരാതെ നടത്താന്‍ കാര്യക്കാരനു സാധിക്കുമെന്നാണ് വിശ്വാസം. ഡപ്യൂട്ടി ദേവസ്വം കമ്മീഷണര്‍ വി.ഹരീന്ദ്രനാഥാണ് കോപ്പുതൂക്കല്‍ ചടങ്ങ് നിര്‍വഹിച്ചത്. അസി. ദേവസ്വം കമ്മീഷണര്‍ ബേബി ശശികല, അഡ്മിനിസ്‌ട്രേററീവ് ഓഫീസര്‍ ആര്‍.മുരളീധരന്‍ നായര്‍, ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് പി.അമ്മിണിക്കുട്ടന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.