Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ജോയിന്റ് കൗണ്‍സില്‍ വൈക്കം ബ്രാഞ്ച് സമ്മേളനം
07/10/2016
ജോയിന്റ് കൗണ്‍സില്‍ വൈക്കം ബ്രാഞ്ച് സമ്മേളനം സംസ്ഥാന വൈസ് ചെയര്‍പേഴ്‌സണ്‍ ആര്‍.ഉഷ ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: എല്‍.ഡി.എഫ് സര്‍ക്കാര്‍ പ്രകടനപത്രികയില്‍ നല്‍കിയ വാഗ്ദാനപ്രകാരം പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പിന്‍വലിച്ച് സ്റ്റാററ്യൂട്ടറി പെന്‍ഷന്‍ പുനസ്ഥാപിക്കണമെന്ന് ജോയിന്റ് കൗണ്‍സില്‍ വൈക്കം ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. വ്യാപാരഭവന്‍ ഓഡിറേറാറിയത്തില്‍ നടന്ന സമ്മേളനം ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന വൈസ് ചെയര്‍പേഴ്‌സണ്‍ ആര്‍.ഉഷ ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡന്റ് പി.ജയകൃഷ്ണന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ സര്‍വീസില്‍ നിന്നും വിരമിച്ച വി.കെ ബാബു, കെ.രാധാകൃഷ്ണന്‍ എന്നിവര്‍ക്ക് ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന വനിതാ കമ്മിററി പ്രസിഡന്റ് ബിന്ദു രാജന്‍ ഉപഹാരം നല്‍കി. നഗരസഭ ചെയര്‍മാന്‍ എന്‍.അനില്‍ബിശ്വാസ്, കെ.ഡി വിശ്വനാഥന്‍, ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറിയേററ് അംഗം സുകേശന്‍, സംസ്ഥാന കമ്മിററി അംഗം എസ്.പി സുമോദ്, ജില്ലാ സെക്രട്ടറി എം.ജെ ബെന്നിമോന്‍, വൈസ് പ്രസിഡന്റ് കെ.ബി ശോഭന, ജോയിന്റ് സെക്രട്ടറി ആര്‍.സുരേഷ്, വി.എസ് മഹേഷ്, എന്‍.കെ രതീഷ്‌കുമാര്‍, പി.എസ് സലിമോന്‍, ദിലീപ് സിംഗ്, മനോജ് മുകുന്ദന്‍, എന്‍.സുദേവന്‍, പ്രീതി പ്രാഹ്ലാദ് എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി പി.ജയകൃഷ്ണന്‍ (പ്രസിഡന്റ്), പ്രീതി പ്രാഹ്ലാദ്, ദിലീപ് സിംഗ് (വൈസ് പ്രസിഡന്റുമാര്‍), എന്‍.കെ രതീഷ്‌കുമാര്‍ (സെക്രട്ടറി), വി.ആര്‍ ബിനോയ്, കെ.എം റെജിമോന്‍ (ജോയിന്റ് സെക്രട്ടറിമാര്‍), കെ.പി ദേവസ്യ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.