Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മഹാത്മാഗാന്ധി-വയലാര്‍ അനുസ്മരണവും കാവ്യസന്ധ്യയും
07/10/2016

വൈക്കം: പുരോഗമന കലാസാഹിത്യസംഘം ഉദയനാപുരം ഈസ്റ്റ് മേഖലാ കമ്മിററിയുടെ ആഭിമുഖ്യത്തില്‍ മുട്ടുങ്കലില്‍ മഹാത്മാഗാന്ധി-വയലാര്‍ അനുസ്മരണവും കാവ്യസന്ധ്യയും സംഘടിപ്പിച്ചു. കാവ്യസന്ധ്യ പു.ക.സ ഏരിയാ സെക്രട്ടറി കെ.സി കുമാരന്‍ ഉദ്ഘാടനം ചെയ്തു. മണര്‍കാട് ശശികുമാര്‍ മുഖ്യാതിഥി ആയിരുന്നു. അംബരീഷ് ജി.വാസു, അജീഷ് ദാസപ്പന്‍, ജയകുമാര്‍ കെ.പവിത്രന്‍, മുരളി എന്നിവര്‍ കവിതകള്‍ ആലപിച്ചു. ക്വിസ് മത്സരത്തിലെ വിജയികള്‍ക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലേഖാ തമ്പി സമ്മാനങ്ങള്‍ വിതരണം ചെയ്തു.