Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ബ്ലോക്ക് പഞ്ചായത്ത് ഒ ഡി എഫ് ബ്ലോക്ക്
06/10/2016
വൈക്കം ബ്ലോക്ക് പഞ്ചായത്തിനെ സമ്പൂര്‍ണ്ണ വെളിയിട വിസര്‍ജ്ജനമുക്ത ബ്ലോക്കായി പ്രസിഡന്റ് എം വൈ ജയകുമാരി പ്രഖ്യാപിക്കുന്നു.

വൈക്കം: ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള 6 ഗ്രാമപഞ്ചായത്തുകളിലുമായി 1122 ടോയ്‌ലെററുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചുകൊണ്ട് ഒ ഡി എഫ് ബ്ലോക്കായി വൈക്കം ബ്ലോക്ക് പഞ്ചായത്തിനെ പ്രസിഡന്റ് എം വൈ ജയകുമാരി പ്രഖ്യാപിച്ചു. ബ്ലോക്ക് ഡവലപ്‌മെന്റ് ഓഫീസര്‍ സ്വാഗതം ആശംസിച്ചു. ജനറല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ റ്റി പി സുഗുണ റിപ്പോര്‍ട്ടവതരിപ്പിച്ചു. 15400 രൂപ വീതമാണ് ഒ ഡി എഫ് പദ്ധതി പ്രകാരം ഒരു കുടുംബത്തിന് നല്‍കുന്നത്. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ വി ഉദയകുമാറിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ പി വി ഹരിക്കുട്ടന്‍, സാബു പി മണലൊടി, പി ശകുന്തള, കെ ആര്‍ ചിത്രലേഖ, ജില്ലാപഞ്ചായത്തംഗങ്ങളായ പി സുഗതന്‍, അഡ്വ. കെ കെ രഞ്ജിത്ത്, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മററി ചെയര്‍മാന്‍മാര്‍, ജില്ലാ ശുചിത്വമിഷന്‍ കോ-ഓര്‍ഡിനേററര്‍, അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മററി ചെയര്‍പേഴ്‌സണ്‍ ശ്രീദേവി ജയന്‍ കൃതജ്ഞത രേഖപ്പെടുത്തി.