Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ക്യാമ്പ് സംഘടിപ്പിക്കും
06/10/2016

വൈക്കം: ആര്‍ട്ട് ഓഫ് ലിവിംഗ് ശ്രീശ്രീ ആയുര്‍വ്വേദ മെഡിക്കല്‍ കോളേജിന്റെ നാഡീപരിശോധനാ വിഭാഗം വൈക്കത്ത് സ്ഥിരം ക്യാമ്പ് സംഘടിപ്പിക്കും. എല്ലാ മാസത്തിലേയും രണ്ടാമത്തെ ശനിയാഴ്ചകളിലാണ് ക്യാമ്പ്. കച്ചേരിക്കവല ആശ്രമം സ്‌കൂള്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന അക്ഷയ ലേണിംഗ് സെന്ററില്‍ രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെയാണ് ക്യാമ്പ് പ്രവര്‍ത്തിക്കുക. പ്രമേഹം, ഹൃദ്ദ്രോഗം, സന്ധിവേദന, ദഹനപ്രശ്‌നങ്ങള്‍, സംഘര്‍ഷം, രക്തസമ്മര്‍ദ്ദം, ഉറക്കമില്ലായ്മ തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങളുടെ ചികിത്സയ്ക്ക് വിദഗ്ധരായ ആയുര്‍വ്വേദ ഡോക്ടര്‍മാരാണ് ക്യാമ്പിന് നേതൃത്വം നല്‍കുക. വെറും വയററിലോ ആഹാരശേഷം മൂന്ന് മണിക്കൂര്‍ കഴിഞ്ഞോ ആണ് പരിശോധനയ്ക്ക് വിധേയരാകേണ്ടത്. ഒക്‌ടോബര്‍ മാസത്തെ ക്യാമ്പ് 8ന് ശനിയാഴ്ച നടക്കും. പങ്കെടുക്കുന്നവര്‍ മുന്‍കൂര്‍ രജിസ്റ്റര്‍ ചെയ്യണം. അന്വേഷണങ്ങള്‍ക്ക് 9847128126, 04829 233519 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക.