Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പൊതുമരാമത്ത് വകുപ്പ് റോഡ്‌സ് വിഭാഗവും കെ എസ് ഇ ബിയും നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ നേരത്തെ പൂര്‍ത്തിയാക്കണം
06/10/2016

വൈക്കം: വൈക്കത്തഷ്ടമിയോടനുബന്ധിച്ച് പൊതുമരാമത്ത് വകുപ്പ് റോഡ്‌സ് വിഭാഗവും കെ എസ് ഇ ബിയും നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ നേരത്തെ പൂര്‍ത്തിയാക്കണമെന്ന് വൈക്കം താലൂക്ക് റസിഡന്റ് വെല്‍ഫയര്‍ അസ്സോസിയേഷന്‍ അപ്പെക്‌സ് കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടു. പലപ്പോഴും റോഡിലെ കുഴിയടക്കലും വൈദ്യുതി ലൈനിലെ ടച്ച് വെട്ട് ഉള്‍പ്പെടെയുള്ള ജോലികള്‍ ചെയ്യുന്നത് കൊടികയറിയതിന് ശേഷം മാത്രമാണ്. ഇക്കാര്യത്തില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ നടത്തുന്ന മുന്‍ ഒരുക്കങ്ങള്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാവാതെ കൊടിയേററിന് മുന്‍മ്പ് അടിയന്തിരമായി പൂര്‍ത്തിയാക്കണമെന്നതാണ് ആവശ്യം. അഷ്ടമി ഉത്സവത്തിന്റെ 5-ാം ദിവസം മുതല്‍ വൈകുന്നേരങ്ങളില്‍ ഭാരവാഹനങ്ങള്‍, സര്‍വ്വീസ് ബസ്സുകള്‍ ഉള്‍പ്പെടെ വടക്കേനടയിലൂടെ പടിഞ്ഞാറെനട വഴി വരുന്നത് നിയന്ത്രിക്കണം. വൈകുന്നേരങ്ങളില്‍ ക്ഷേത്രപരിസരത്ത് റോഡുകളിലുണ്ടാകുന്ന തിരക്ക് കുറയ്ക്കുന്നതിന് ഇത് സഹായകരമാകും.