Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പ്രകടനവും കൂട്ടധര്‍ണയും
06/10/2016
വിവിധ ആവശ്യങ്ങളുന്നയിച്ച് എച്ച്.എന്‍.എല്‍-ഐ.എന്‍.ടി.യു.സിയുടെ നേതൃത്വത്തില്‍ എച്ച്.എന്‍.എല്‍ മെയിന്‍ ഗേറ്റില്‍ നടത്തിയ കൂട്ടധര്‍ണ ഐ.എന്‍.ടി.യു.സി ജില്ലാ പ്രസിഡന്റ് ഫിലിപ്പ് ജോസഫ് ഉദ്ഘാടനം ചെയ്യുന്നു

തലയോലപ്പറമ്പ്: വിവിധ ആവശ്യങ്ങളുന്നയിച്ച് എച്ച്.എന്‍.എല്‍-ഐ.എന്‍.ടി.യു.സിയുടെ നേതൃത്വത്തില്‍ പ്രകടനവും എച്ച്.എന്‍.എല്‍ മെയിന്‍ ഗേററില്‍ കൂട്ടധര്‍ണയും നടത്തി. വെള്ളൂര്‍ ന്യൂസ്പ്രിന്റിന്റെ ഓഹരി വില്‍പന ഉപേക്ഷിക്കുക, എച്ച്.എന്‍.എല്ലിനെ പൊതുമേഖലയില്‍ തന്നെ നിലനിര്‍ത്തുക, മാനേജ്‌മെന്റിന്റെ കെടുകാര്യസ്ഥത അവസാനിപ്പിക്കുക, തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് നടത്തിയ ധര്‍ണാസമരം ഐ.എന്‍.ടി.യു.സി ജില്ലാ പ്രസിഡന്റ് ഫിലിപ്പ് ജോസഫ് ഉദ്ഘാടനം ചെയ്തു. യൂണിയന്‍ വൈസ് പ്രസിഡന്റ് പി.ഹരീന്ദ്രന്‍ നായര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ പി.എസ് ബാബു, എം.എന്‍ ദിവാകരന്‍, എസ്.എസ് മുരളി, ബി.സുകുമാരന്‍ നായര്‍, ടി.പി രാജു, അജിത്കുമാര്‍, സുജിത് സുരേന്ദ്രന്‍, കെ.പി ജോസ്, വി.ആര്‍ ഉത്തമന്‍, രമാദേവി, സി.എം ജയന്‍, രമേശന്‍, വി.എന്‍ പ്രദീപ്, ടി.എം ജോസ്, ജോജി ജോസ്, ദിലീപ്, ബിജു പോറ്റി എന്നിവര്‍ പ്രസംഗിച്ചു. സമാപനസമ്മേളനം ഐ.എന്‍.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആര്‍.ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു. തോമസ് ടി.മാളിയേക്കല്‍ അധ്യക്ഷത വഹിച്ചു. കെ.ആര്‍ സജീവന്‍, കെ.എസ് സുബിന്‍കുമാര്‍, മനീഷ് തങ്കപ്പന്‍, പ്രദീപ്, കെ.ആര്‍ ശ്രീജിത്ത്, എന്‍.ഒ തമ്പി എന്നിവര്‍ പ്രസംഗിച്ചു.