Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പാല്‍ ഗുണനിലവാര ബോധവല്‍ക്കരണ പരിപാടി
06/10/2016

തലയോലപ്പറമ്പ്: ക്ഷീരവികസന വകുപ്പ് ജില്ലാ ക്വാളിററി കണ്‍ട്രോള്‍ വിഭാഗത്തിന്റെയും ബ്രഹ്മമംഗലം ക്ഷീരോല്‍പാദക സഹകരണ സംഘത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ പാല്‍ ഗുണനിലവാര ബോധവല്‍ക്കരണ പരിപാടി നടത്തി. ക്ഷീരോല്‍പാദകരെയും ഉപഭോക്താക്കളെയും ഉള്‍പ്പെടുത്തി നടത്തിയ പരിപാടിയുടെ ഉദ്ഘാടനം ബ്രഹ്മമംഗലം ക്ഷീരസംഘം ഹാളില്‍ ് ചെമ്പ് പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍ ചിത്രലേഖ നിര്‍വഹിച്ചു. ക്ഷീരസംഘം പ്രസിഡന്റ് ടി.ആര്‍ സുഗതന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ രമേശന്‍, മെമ്പര്‍ അഡ്വ. ജി.ഷീബ, ഡയറി ഫാം ഇന്‍സ്‌പെക്ടര്‍ എം.മനോജ്കുമാര്‍, എം.കെ വിജയഭാനു എന്നിവര്‍ പ്രസംഗിച്ചു. പാല്‍ ഗുണനിലവാരവും വിലനിര്‍ണയവും എന്ന വിഷയത്തില്‍ ക്വാളിററി കണ്‍ട്രോള്‍ ഓഫീസര്‍ ഇന്‍ചാര്‍ജ്ജ് ആര്‍.അനീഷ്‌കുമാറും, ക്ഷീരവികസന വകുപ്പ് വിവിധ പദ്ധതികള്‍ എന്ന വിഷയത്തില്‍ വൈക്കം ഡി.ഇ.ഒ കെ.മനോഹരനും ക്ലാസ് നയിച്ചു. ക്ഷീരവികസനവകുപ്പ് ഡപ്യൂട്ടി ഡയറക്ടര്‍ പി.കെ അനിതകുമാരി മോഡറേറററായിരുന്നു.