Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കര്‍ണാടക ബഹുജന മാര്‍ച്ച്
06/10/2016

തലയോലപ്പറമ്പ്: പി.ഡി.പി സംസ്ഥാന കമ്മിററി പ്രഖ്യാപിച്ച ജീവന്‍തരാം മഅ്ദനിയെ തരൂ എന്ന ആവശ്യമുന്നയിച്ച് നടത്തുന്ന കര്‍ണാടക ബഹുജന മാര്‍ച്ച് വിജയിപ്പിക്കുവാന്‍ പി.ഡി.പി മണ്ഡലം പ്രവര്‍ത്തക സംഗമം തീരുമാനിച്ചു. കര്‍ണാടക സര്‍ക്കാര്‍ നടത്തിവരുന്ന മഅ്ദനി വിരുദ്ധ നടപടികള്‍ക്കെതിരെയും വിഷയത്തില്‍ ബി.ജെ.പിയും കോണ്‍ഗ്രസും നടത്തുന്ന ഗൂഢാലോചനകളില്‍ പ്രതിഷേധിച്ചും ഡിസംബര്‍ പത്തിനാണ് കര്‍ണാടക മാര്‍ച്ച് സംഘടിപ്പിച്ചിരിക്കുന്നത്. തലയോലപ്പറമ്പ് അലന്‍സ് ഗസ്റ്റ് ഹൗസില്‍ നടന്ന സംഗമം ജില്ലാ പ്രസിഡന്റ് എം.എസ് നൗഷാദ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സി.എച്ച് ഷൗക്കത്തലി അധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാ ട്രഷറര്‍ അഷ്‌കര്‍, മണ്ഡലം സെക്രട്ടറി സുബീഷ് സുരേന്ദ്രന്‍, സിയാദ്, സലിം എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി സി.എച്ച് ഷൗക്കത്തലി (പ്രസിഡന്റ്), സിയാദ് (വൈസ് പ്രസിഡന്റ്), സുബീഷ് സുരേന്ദ്രന്‍ (സെക്രട്ടറി), സലിം (ജോയിന്റ് സെക്രട്ടറി), സാദിഖ് (ട്രഷറര്‍), സത്താര്‍ മംഗലത്ത് (സംസ്ഥാന കൗണ്‍സില്‍ അംഗം) എന്നിവരെ തെരഞ്ഞെടുത്തു.