Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സ്തനാര്‍ബ്ബുദ ബോധവത്ക്കരണം
05/10/2016

വൈക്കം: വൈക്കം ചെമ്മനാകരിയിലുള്ള ഇന്‍ഡോ അമേരിക്കന്‍ ആശുപത്രിയില്‍ 31 വരെ സ്തനാര്‍ബ്ബുദ ബോധവത്ക്കരണ മാസം ആചരിക്കുന്നു. ബോധവത്ക്കരണത്തിന്റെ ഭാഗമായി പലവിധ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. സ്തനാര്‍ബ്ബുദ ബോധവത്ക്കരണത്തിനും സ്താനാര്‍ബ്ബുദ ഗവേഷണങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുക എന്ന ഉദ്ദേശത്തോടുകൂടിയാണ് ഈ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. കേരളത്തില്‍ സ്ത്രീകളില്‍ എററവും കൂടുതല്‍ കാണപ്പെടുന്ന ക്യാന്‍സറായതിനാല്‍ ഇന്‍ഡോ അമേരിക്കന്‍ ആശുപത്രിയില്‍ ആര്‍ സി സി റിട്ടേയേര്‍ഡ് പ്രൊഫസര്‍ ഡോ. എസ് പരമേശ്വരന്റെ നേതൃത്വത്തില്‍ ബ്രസ്റ്റ് ക്ലിനിക്ക് സംഘടിപ്പിച്ചിട്ടുണ്ട്. ചൊവ്വ, വ്യാഴം, ശനി എന്നീ ദിവസങ്ങളില്‍ ക്ലിനിക്ക് പ്രവര്‍ത്തിക്കുന്നു. സ്തനവുമായി ബന്ധപ്പെട്ട എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിശോധനയും സംശയനിവാരണവും നടത്താവുന്നതാണ്. സംവാദവും ഇതിന്റെ ഭാഗമായി പൊതുജനങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് ആസൂത്രണം ചെയ്തിട്ടുണ്ട്. ബോധവല്‍ക്കരണവും ഡിടെക്ഷന്‍ ക്യാമ്പുകളും ആശുപത്രിക്ക് പുറത്തും വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്നുണ്ട്.