Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ലഹരിവിരുദ്ധ ബോധവല്‍ക്കരണറാലി
05/10/2016

വൈക്കം: മയക്കുമരുന്നും ലഹരി വസ്തുക്കളും സമൂഹത്തില്‍ ഉണ്ടാക്കുന്ന വിപത്തിനെക്കുറിച്ച് പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനായി എക്‌സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ ഇന്ന് ലഹരിവിരുദ്ധ ബോധവല്‍ക്കരണറാലി നടത്തി. ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി നടത്തുന്ന റാലി രാവിലെ എട്ടിന് ബോട്ട്‌ജെട്ടിയില്‍ നഗരസഭ ചെയര്‍മാന്‍ എന്‍.അനില്‍ബിശ്വാസ് ഫ്‌ളാഗ് ഓഫ് ചെയ്തു. താലൂക്കിലെ മുഴുവന്‍ പഞ്ചായത്തുകളിലൂടെയും സഞ്ചരിക്കുന്ന റാലി വൈകുന്നേരം ആറിന് ബോട്ട്‌ജെട്ടിയില്‍ തന്നെ സമാപിച്ചു.