Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പേപ്പട്ടിയുടെ ആക്രമണത്തില്‍ പരിക്കേററ പശു ചത്തു.
05/10/2016

തലയോലപ്പറമ്പ്: പേപ്പട്ടിയുടെ ആക്രമണത്തില്‍ പരിക്കേററ പശു ചത്തു. ഏനാദി അറുപതില്‍ സുകുമാരന്റെ പശുവാണ് പേവിഷ ബാധയേററ് ഇന്നലെ രാവിലെ ചത്തത്. പശുവിന്റെ മരണംമൂലം ഇരുപതിനായിരം രൂപയുടെ നഷ്ടമുണ്ടായതായി വീട്ടുകാര്‍ പറഞ്ഞു. ഒരാഴ്ച്ച മുന്‍പാണ് ഏനാദി തുമ്പുലിശുംപടവില്‍ നാരായണന്‍ (66), തെന്നാപ്പള്ളില്‍ പാപ്പി (54) എന്നിവര്‍ക്കും, കൊതംമ്പക്കാട്ടില്‍ കെ.വി പത്മനാഭന്‍, അറുപതില്‍ സുകുമാരന്‍ എന്നിവരുടെ പശുക്കള്‍ക്കും കിടാവുകള്‍ക്കും പേപ്പട്ടിയുടെ കടിയേററത്. ഏനാദിയിലും സമീപ പ്രദേശങ്ങളിലുമായി നിരവധി പേര്‍ക്ക് നായ്ക്കളുടെ കടിയേററതായി നാട്ടുകാര്‍ പറഞ്ഞു. ആക്രമണകാരിയായ നായ്ക്കളെ പിടികൂടാന്‍ നാട്ടുകാര്‍ നടത്തുന്ന ശ്രമം വിജയിക്കാത്ത സന്ദര്‍ഭത്തില്‍ കടിയേററ പശു പേയിളകി ചത്തത് സമീപവാസികളെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.