Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മൂത്തേടത്തുകാവ്-കോട്ടച്ചിറ റോഡിന്റെ പുനര്‍നിര്‍മ്മാണത്തിന് നടപടിയായി.
04/10/2016
മൂത്തേടത്തുകാവ്-കോട്ടച്ചിറ കരിയാര്‍ സ്പില്‍വേ റോഡ് പുനര്‍നിര്‍മ്മാണം ജില്ലാ പഞ്ചായത്ത് മെമ്പര്‍ അഡ്വ. കെ കെ രഞ്ജിത്ത് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: മൂത്തേടത്തുകാവ്-കോട്ടച്ചിറ റോഡിന്റെ പുനര്‍നിര്‍മ്മാണത്തിന് നടപടിയായി. ജില്ലാ പഞ്ചായത്തില്‍ നിന്ന് 15 ലക്ഷം രൂപ മുടക്കിയാണ് റോഡ് പുനര്‍നിര്‍മ്മിക്കാനുള്ള ജോലികള്‍ തുടങ്ങിയത്. വൈക്കം-വെച്ചൂര്‍ റോഡിന്റെ പാരല്‍ റോഡാണ് തോട്ടുവക്കം കരിയാര്‍ സ്പില്‍വേ റോഡ്. മൂത്തേടത്തുകാവ് മുതല്‍ കരിയാര്‍ സ്പില്‍വേ വരെയുള്ള റോഡ് ദീര്‍ഘകാലമായി കുണ്ടുംകുഴിയുമായി തകര്‍ന്ന നിലയിലാണ്. നാട്ടുകാരുടെ നിരന്തരമായ പരാതിയെ തുടര്‍ന്ന് ജില്ലാ പഞ്ചായത്ത് മെമ്പര്‍ അഡ്വ. കെ കെ രഞ്ജിത്ത് പ്രശ്‌നത്തില്‍ ഇടപെടുകയും റോഡ് നിര്‍മ്മാണത്തിന് ജില്ലാപഞ്ചായത്തില്‍ നിന്ന് ഫണ്ട് അനുവദിക്കുകയുമായിരുന്നു. നിര്‍മ്മാണം തുടങ്ങിയതിനാല്‍ ഇതുവഴിയുള്ള വാഹനഗതാഗതം തടഞ്ഞിരിക്കുകയാണ്. വാഹനങ്ങള്‍ മൂത്തേടത്തുകാവ് വലിയകുളം കോട്ടച്ചിറ വഴി തിരിച്ചുവിടാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. നിര്‍മ്മാണ പ്രവര്‍ത്തനം ജില്ലാ പഞ്ചായത്ത് മെമ്പര്‍ അഡ്വ. കെ കെ രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ടി എസ് സെബാസ്റ്റ്യന്‍ അദ്ധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ സന്ധ്യാ അശോകന്‍, വി കെ ശ്രീകുമാര്‍, കെ രാമചന്ദ്രന്‍, ബിജു കാക്കനാട്ട്, വിശ്വംഭരന്‍, ധനജ്ഞയന്‍, കെ എന്‍ അശോകന്‍, പി ആര്‍ രാജപ്പന്‍, കെ കെ തങ്കപ്പന്‍ എന്നിവര്‍ പങ്കെടുത്തു.