Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അഷ്ടമി എഴുന്നള്ളത്തിനിടെ ജനക്കൂട്ടത്തെ കണ്ട് ആന ഭയന്നത് പരിഭ്രാന്തി പരത്തി.
05/12/2015
അഷ്ടമി എഴുന്നള്ളത്തിനിടെ ജനക്കൂട്ടത്തെ കണ്ട് ആന ഭയന്നത് പരിഭ്രാന്തി പരത്തി. അഞ്ച് മിനിട്ടിനുള്ളില്‍ പാപ്പാന്‍മാര്‍ ആനയ്ക്ക് നടവിലങ്ങിട്ടു. ഇന്നലെ പുലര്‍ച്ചെ 3.45നാണ് സംഭവം. ശ്രീധരീയം മഹാദേവനാണ് ജനക്കൂട്ടത്തെ കണ്ട് ഭയന്നത്. ആനയുടെ കാലുകളില്‍ തിരക്കിനിടയില്‍ ചിലര്‍ ചവിട്ടിയതാണ് പ്രശ്‌നത്തിന് കാരണം. പരുക്കേററ നിരവധിയാളുകളെ വൈക്കം താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ശുശ്രൂഷ നല്‍കിയതിനുശേഷം വിട്ടയച്ചു. കാലുകള്‍ക്ക് സാരമായി പരുക്കേററ രണ്ടുപേരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.