Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഗാന്ധിജയന്തി ആഘോഷിച്ചു.
04/10/2016
ഗാന്ധിജയന്തിയുടെയും പ്രധാനമന്ത്രിയുടെ ക്ലീന്‍ ഇന്‍ഡ്യ വിഷന്റെയും ഭാഗമായി വൈക്കം ലിസ്യു സ്‌ക്കൂളിലെ വിദ്യാര്‍ത്ഥികള്‍ കെ.എസ്.ആര്‍.ടി.സി ബസ്സ്റ്റാന്റ് പരിസരത്തുനടത്തിയ ശുചീകരണം നഗരസഭ ചെയര്‍മാന്‍ എന്‍.അനില്‍ബിശ്വാസ് ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: ഗാന്ധിജയന്തിയുടെയും പ്രധാനമന്ത്രിയുടെ ക്ലീന്‍ ഇന്‍ഡ്യ വിഷന്റെയും ഭാഗമായി വൈക്കം ലിസ്യു സ്‌ക്കൂളിലെ എട്ട്, പ്ലസ് വണ്‍ ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ വൈക്കം കെ.എസ്.ആര്‍.ടി.സി ബസ്സ്റ്റാന്റും പരിസരവും വൃത്തിയാക്കി. തുടര്‍ന്ന് കൃഷിവകുപ്പില്‍ നിന്നുലഭിച്ച 50 സപ്പോട്ട തൈകള്‍ കെ.എസ്.ആര്‍.ടി.സി കോമ്പൗണ്ടില്‍ നട്ടു. നഗരസഭ ചെയര്‍മാന്‍ എന്‍.അനില്‍ബിശ്വാസ് സേവനവാരം ഉദ്ഘാടനം ചെയ്തു. സ്‌ക്കൂള്‍ മാനേജര്‍ ഡോ. ജോസഫ് ഓടനാട്ട് അധ്യക്ഷത വഹിച്ച ചടങ്ങില്‍ പ്രിന്‍സിപ്പാള്‍ പ്രൊഫ. വി.ജെ അലക്‌സാണ്ടര്‍, അഡ്മിനിസ്‌ട്രേററീവ് ഓഫീസര്‍ ഫാ. ജോബി മുരട്ടുപൂവത്തിങ്കല്‍, പി.ടി.എ പ്രസിഡന്റ് ജോണി നെല്ലിപ്പറമ്പില്‍, എ.ടി.ഒ എ.വി സോമന്‍, ജനറല്‍ കണ്‍വീനര്‍ ടി.പി തോമസ് എന്നിവര്‍ പ്രസംഗിച്ചു.

വൈക്കം: ചെമ്മനത്തുകര കൈരളി വികാസ് കേന്ദ്ര ആന്റ് ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തില്‍ ഗാന്ധിജയന്തി ആഘോഷിച്ചു. ഗ്രന്ഥശാല ഹാളില്‍ നടന്ന സമ്മേളനം പഞ്ചായത്ത് മെമ്പര്‍ കെ.എന്‍ നടേശന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് രമണന്‍ കടമ്പറ അധ്യക്ഷത വഹിച്ചു. സെക്രട്ടറി വി.ജതിന്‍, ടി.ആര്‍ രമേശന്‍, ടി.വി ചന്ദ്രശേഖരന്‍, മജീഷ്, അഖില ജി.നാഥ്, ഗോപിനാഥന്‍, കെ.എസ് സതീഷ്‌കുമാര്‍, മനോജ് എളമനത്തറ, വി.വി കനകാംബരന്‍ എന്നിവര്‍ പ്രസംഗിച്ചു.

വൈക്കം: ഗാന്ധി സ്മൃതിഭവന്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ഗാന്ധിജയന്തി ആഘോഷം ജസ്റ്റിസ് സി.എന്‍ രാമചന്ദ്രന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി കലാദര്‍പ്പണം രവീന്ദ്രനാഥ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ട്രസ്റ്റിന്റെ വൈക്കപ്പെരുമ എന്ന ഗ്രന്ഥം ടി.ആര്‍.എസ് മേനോന് നല്‍കി ജസ്റ്റിസ് സി.എന്‍ രാമചന്ദ്രന്‍ നായര്‍ പ്രകാശനം ചെയ്തു. അഡ്വ. പി.എസ് നന്ദനന്‍, രാധാകൃഷ്ണന്‍ നായര്‍, പ്രൊഫ. ശാന്ത, ഡോ. സീമ, രാധാ ജി.നായര്‍, സുമംഗലാദേവി, ജോസ് ടി.ജോര്‍ജ്ജ് എന്നിവര്‍ പ്രസംഗിച്ചു.