Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ടോഡി ബോര്‍ഡിന്റെ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കണമെന്ന് വൈക്കം താലൂക്ക് മദ്യവ്യവസായ തൊഴിലാളി യൂണിയന്‍
04/10/2016

വൈക്കം: പ്രതിസന്ധി നേരിടുന്ന കള്ള് വ്യവസായത്തെ രക്ഷിക്കുന്നതിനുവേണ്ടി രൂപീകരിച്ച ടോഡി ബോര്‍ഡിന്റെ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കണമെന്ന് വൈക്കം താലൂക്ക് മദ്യവ്യവസായ തൊഴിലാളി യൂണിയന്‍ (എ.ഐ.ടി.യു.സി) വാര്‍ഷിക സമ്മേളനം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി അഡ്വ. വി.കെ സന്തോഷ്‌കുമാര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. വ്യാപാരഭവന്‍ ഹാളില്‍ നടന്ന യോഗത്തില്‍ ആര്‍.സുശീലന്‍, കെ.ഡി വിശ്വനാഥന്‍, കെ.കെ രാമഭദ്രന്‍, ഡി.രഞ്ജിത്കുമാര്‍, ടി.എം സദന്‍, കെ.എസ് രത്‌നാകരന്‍, സി.എം മോഹനന്‍, കെ.പ്രസന്നന്‍ എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി കെ.കെ രാമഭദ്രന്‍ (പ്രസിഡന്റ്), ഡി.രഞ്ജിത്കുമാര്‍ (വര്‍ക്കിംഗ് പ്രസിഡന്റ്), ആര്‍.സുശീലന്‍ (ജനറല്‍ സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.