Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സ്‌നേഹസംഗമം നടത്തി
03/10/2016
സന്ന്യാസദീക്ഷ വാര്‍ഷികത്തോടനുബന്ധിച്ച് വൈക്കം ശാന്തിഗിരി ആശ്രമത്തില്‍ നടന്ന സ്‌നേഹ സംഗമം നഗരസഭാ ചെയര്‍മാന്‍ എന്‍ അനില്‍ ബിശ്വാസ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ശാന്തിഗിരി ആശ്രമത്തില്‍ ഒക്ടോബര്‍ 11ന് നടക്കുന്ന സന്ന്യാസദീക്ഷാ വാര്‍ഷികത്തിന്റെ ഭാഗമായുള്ള സ്‌നേഹസംഗമം വൈക്കം ശാന്തിഗിരി ആശ്രമത്തില്‍ നടന്നു. 31 വര്‍ഷങ്ങള്‍ക്ക് മുന്‍മ്പ് വിജയദശമി നാളിലാണ് നവജ്യോതി ശ്രീകരുണാകരഗുരു ശാന്തിഗിരിയില്‍ ശിഷ്യന്മാര്‍ക്ക് ആദ്യമായി സന്ന്യാസദീക്ഷ നല്‍കിയത്. അക്ഷര ജ്ഞാനത്തിനൊപ്പം ആത്മജ്ഞാനവും ആത്മസമര്‍പ്പണവുമാണ് ശാന്തിഗിരിയിലെ സന്ന്യാസദീക്ഷ. വൈക്കം ശാന്തിഗിരി ആശ്രമത്തില്‍ നടന്ന സ്‌നേഹസംഗമം നഗരസഭ അദ്ധ്യക്ഷന്‍ എന്‍ അനില്‍ ബിശ്വാസ് ഉദ്ഘാടനം ചെയ്തു. സ്വാമി ജനമോഹനന്‍ ജ്ഞാനതപസ്വിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സ്‌നേഹസംഗമത്തില്‍ വൈക്കം നഗരസഭ പ്രതിപക്ഷനേതാവ് അഡ്വ. വി വി സത്യന്‍, ഉദയനാപുരം പഞ്ചായത്ത് പ്രസിഡന്റ് സാബു പി മണലൊടി, റവ: ഫാദര്‍ പീററര്‍ കോയിക്കര, പഞ്ചായത്ത്് മെമ്പര്‍മാരായ കെ എസ് സജീവ്, മായ ഷിബു, ശ്രീജഗജിത്ത്്്, വിജയന്‍ മാച്ചേരി, ജോയ് വി, അനന്തു എന്നിവര്‍ പ്രസംഗിച്ചു. സുരേഷ് കൃഷ്ണ സ്വാഗതം ആശംസിച്ചു. സ്‌നേഹസംഗമത്തിനുശേഷം അന്നദാനവും നടന്നു.