Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഗാന്ധി ജയന്തി ആഘോഷം
03/10/2016
ഗാന്ധിജയന്തി ദിനത്തില്‍ വൈക്കം ആശ്രമം സ്‌ക്കൂളിലെ സ്റ്റുഡന്റ്‌സ് പോലീസ് നടത്തിയ ശുചീകരണപ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം സി.കെ ആശ എം.എല്‍.എ നിര്‍വഹിക്കുന്നു

വൈക്കം : ഗാന്ധി ജയന്തി ആഘോഷം നാടെങ്ങും വിപുലമായി ആചരിച്ചു. വിദ്യാര്‍ത്ഥികളുടെയും സാംസ്‌കാരിക സംഘടനകളുടെയും സന്നദ്ധ സംഘടനകളുയുമെല്ലാം നേതൃത്വത്തില്‍ പുഷ്പാര്‍ച്ചന, ജന്മദിന സമ്മേളനം, സേവനവാരാചരണം, ശുചീകരണം എന്നിവയെല്ലാം ആഘോഷപരിപാടികളുടെ ഭാഗമായി നടന്നു.
ഗാന്ധിയന്‍ ദര്‍ശനങ്ങള്‍ വിസ്മരിച്ച് ഭരിക്കുന്നതുകൊണ്ടാണ് രാജ്യത്ത് അസഹിഷ്ണുതയും മതവിദ്വേഷവുമെല്ലാം വര്‍ദ്ധിക്കുന്നതെന്ന് സി.കെ ആശ എം.എല്‍.എ. വടയാര്‍ ദര്‍ശന സോഷ്യല്‍ ആന്റ് കള്‍ച്ചറല്‍ ഫോറം സംഘടിപ്പിച്ച ഗാന്ധിജയന്തി ദിനാഘോഷവും അഖിലകേരള പ്രസംഗമത്സരവും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ആശ. ദര്‍ശന ചെയര്‍മാന്‍ ജിമ്മി ജോസഫ് അധ്യക്ഷത വഹിച്ച യോഗത്തില്‍ കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലൂസമ്മ ജെയിംസ് ചികിത്സാ സഹായപദ്ധതി ഉദ്ഘാടനം ചെയ്തു. വടയാര്‍ ഉണ്ണി മിശിഹ പള്ളി വികാരി ഫാ. വര്‍ഗീസ് ഇടശ്ശേരി മുഖ്യപ്രഭാഷണം നടത്തി. ദര്‍ശന ജനറല്‍ സെക്രട്ടറി എം.വി മനോജ്, ബ്ലോക്ക് പഞ്ചായത്ത് അംഗം സി.എന്‍ സന്തോഷ്, എം.അനില്‍കുമാര്‍, നിര്‍മല മാര്‍ട്ടിന്‍, സണ്ണി ചെറിയാന്‍, മുരളി വാഴമന, ആന്റണി താന്നിയത്ത്, വി.വി ലൂക്കോസ്, ജോണി പയററുകണ്ടം, അഡ്വ. ആല്‍ബര്‍ട്ട് ആന്റണി, വര്‍ഗീസ് പുല്ലാപ്പള്ളി, കെ.വി ചിത്രാംഗദന്‍, എം.ഡി സത്യന്‍ എന്നിവര്‍ പ്രസംഗിച്ചു.

ഗാന്ധിജയന്തി ദിനത്തില്‍ എ.ഐ.വൈ.എഫ് അക്കരപ്പാടം യൂണിററിന്റെ നേതൃത്വത്തില്‍ അക്കരപ്പാടം-കടത്തുകടവ് റോഡിന്റെ ഇരുവശവും വൃത്തിയാക്കുകയും അക്കരപ്പാടം ഗവണ്‍മെന്റ് യു.പി സ്‌ക്കൂളില്‍ ഓര്‍മമരം നടുകയും ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സാബു പി.മണലൊടി ഉദ്ഘാടനം ചെയ്തു. വേണുഗോപാല്‍, പി.എസ് അര്‍ജ്ജുന്‍, ജിഷ്ണു ഷാജി, ഭവിലാല്‍, അക്ഷയ്, പി.ബി വിഷ്ണു എന്നിവര്‍ നേതൃത്വം നല്‍കി.
എ.ഐ.ടി.യു.സി നേതൃത്വത്തില്‍ ടാക്‌സി ഡ്രൈവര്‍മാര്‍ ടാക്‌സി സ്റ്റാന്റും പരിസര പ്രദേശങ്ങളും ശുചീകരിച്ചു. യൂണിറ്റ് സെക്രട്ടറി എന്‍.മോഹനന്‍, അജിത്ത്, സണ്ണി, രാജേന്ദ്രന്‍, കുഞ്ഞച്ചന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

അക്കരപ്പാടം ഗവണ്‍മെന്റ് യു.പി സ്‌ക്കൂളില്‍ നടന്ന ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് പഞ്ചായത്ത് പ്രസിഡന്റ് സാബു പി.മണലൊടി, പ്രവീണ സിബി, പി.ടി.എ പ്രസിഡന്റ് എന്‍.മുരളി, ഹെഡ്മാസ്റ്റര്‍ എ.ആര്‍ ജോയി, പി.എന്‍ ദാസന്‍, എ.പി നന്ദകുമാര്‍, കെ.ലക്ഷ്മണന്‍, ബിനുരാജ്, സാബു എന്നിവര്‍ നേതൃത്വം നല്‍കി.

കേരള ബ്രാഹ്മണ സഭ വൈക്കം ഉപസഭ യുവജന വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ കാളിയമ്മനട ദേവീക്ഷേത്രപരിസരത്ത് ശുചീകരണപ്രവര്‍ത്തനം നടത്തി. യുവജന വിഭാഗം കണ്‍വീനര്‍ ആര്‍.സുബ്രമണ്യന്‍, സെക്രട്ടറി അശ്വിന്‍ കൃഷ്ണമൂര്‍ത്തി, വൈസ് പ്രസിഡന്റ് കെ.ജെ ശങ്കര്‍, സ്വാതി എന്‍.സംഗീത, എന്‍.രാധിക, രാംശങ്കര്‍, എസ്.ശ്രീറാം, ടി.ചിത്രലക്ഷ്മി, എസ്.സുകന്യ എന്നിവര്‍ പങ്കെടുത്തു.