Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നവരാത്രി സംഗീതോത്സവം
03/10/2016
വൈക്കം ക്ഷേത്രകലാപീഠത്തിലെ നവരാത്രി സംഗീതോത്സവത്തിന്റെ ഉദ്ഘാടനം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ നിര്‍വഹിക്കുന്നു.

വൈക്കം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനുകീഴിലെ വൈക്കം ക്ഷേത്രകലാപീഠത്തിലെ നവരാത്രി സംഗീതോത്സവം തുടങ്ങി. ഉത്സവത്തോടനുബന്ധിച്ച് വിദ്യാര്‍ത്ഥികളുടെ അരങ്ങേററവും നടക്കും. സംഗീതോത്സവത്തിന്റെ ഉദ്ഘാടനം ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ നിര്‍വഹിച്ചു. ബോര്‍ഡ് അംഗം അജയ് തറയില്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സി.കെ ആശ എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി. ജന്മാഷ്ടമി, അമൃതകീര്‍ത്തി പുരസ്‌കാരങ്ങള്‍ നേടിയ ഡോ. അമ്പലപ്പുഴ ഗോപകുമാറിനെയും, ക്ഷേത്രവാദ്യകലകളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിച്ചുവരുന്ന സുരേഷ് പാലാഴി, രമണി പാലാഴി എന്നിവരെയും ചടങ്ങില്‍ ആദരിച്ചു. ടി.ഡി.ബി സെക്രട്ടറി വി.എസ് ജയകുമാര്‍, കള്‍ച്ചറല്‍ ഡയറക്ടര്‍ ഡോ. അമ്പലപ്പുഴ ഗോപകുമാര്‍, ആര്‍.അജിത്ത്കുമാര്‍, വി.ഹരീന്ദ്രനാഥ്, കെ.അമ്മിണിക്കുട്ടന്‍ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് നെന്മാറ ബ്രദേഴ്‌സിന്റെ നാഗസ്വര കച്ചേരി നടന്നു. ഇന്ന് വൈകുന്നേരം ആറിന് ടി.വി ശങ്കരനാരായണന്റെ സംഗീതസദസ്സ് നടക്കും. സംഗീതോത്സവം 11ന് സമാപിക്കും.