പന്ത്രണ്ട് നാള് നീണ്ടുനിന്ന അഷ്ടമി ആവേശത്തിന് തിരശീല
04/12/2015
പന്ത്രണ്ട് നാള് നീണ്ടുനിന്ന അഷ്ടമി ആവേശത്തിന് തിരശീല. ആവേശത്താല്‍ ക്ഷീണിതനായ വൈക്കത്തപ്പന് നാളെ (05/12/15) മുക്കുടി നിവേദ്യം. ഉത്സവസമയത്ത് ക്രമം തെററിയുള്ള ആഹാരാധികളാല് ഭഗവാന് അസ്വസ്ഥത അനുഭവപ്പെട്ടതായും ഇത് പരിഹരിക്കാന്‍ വെള്ളോട് മൂസ്സിന് നിര്‍ദ്ദേശം നല്‍കിയതുമായാണ് കഥ. ആയതിനെ തുടര്‍ന്ന് അതീവരഹസ്യങ്ങളായ ചില പച്ചമരുന്നുകള്‍ പ്രത്യേക അനുപാതത്തില്‍ ചേര്‍ത്ത് ചൂര്‍ണ്ണമാക്കി മൂസ്സ് നടയ്ക്ക് വെച്ചുവരുന്നു. പുതിയ മണ്കലത്തില് മോരില്‍ ചേര്‍ത്ത് തിടപ്പള്ളിയില്വെച്ച് പാകം ചെയ്യുന്നു. ഈ ഔഷധം ആറാട്ടുകഴിഞ്ഞ ദിവസം ഉച്ചപൂജയുടെ പ്രസന്നപൂജക്കാണ് നിവേദിക്കുന്നത്. മുക്കുടി എന്നറിയപ്പെടുന്ന നിവേദ്യം ഉദരസംബന്ധമായ എല്ലാ രോഗങ്ങള്‍ക്കും ഉത്തമമാണെന്നാണ് വിശ്വാസം.