Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ജപ്പാന്‍ കുടിവെള്ള പദ്ധതി: മറവന്‍തുരുത്തിലെ പൈപ്പ്‌ലൈന്‍ മാററിസ്ഥാപിക്കണമെന്ന ആവശ്യം ശക്തം
03/10/2016

തലയോലപ്പറമ്പ്: മറവന്‍തുരുത്ത് പഞ്ചായത്തിലൂടെ കടന്നുപോകുന്ന ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ പൈപ്പ്‌ലൈന്‍ മാററി സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ജനവാസ കേന്ദ്രത്തിന് നടുവിലുള്ള ടോള്‍-പാലാംകടവ് റോഡിലൂടെയുള്ള ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ പൈപ്പ്‌ലൈന്‍ സുരക്ഷിത സ്ഥാനത്തേയ്ക്ക് മാററി സ്ഥാപിക്കണം എന്നാവശ്യപ്പെട്ട് റോഡ് സംരക്ഷണ സമിതിയാണ് പ്രക്ഷോഭം ആരംഭിക്കുന്നത്. ചേര്‍ത്തല താലൂക്കിലേക്ക് ശുദ്ധജലം എത്തിക്കുന്ന കുടിവെള്ള പദ്ധതിയുടെ പൈപ്പ് ഇടയ്ക്കിടെ പൊട്ടുന്നത് പ്രദേശവാസികള്‍ക്ക് സൃഷ്ടിക്കുന്ന ദുരിതം ഏറെയാണ്. പദ്ധതിക്കായി പൈപ്പ് സ്ഥാപിച്ചപ്പോള്‍ രണ്ട് വര്‍ഷക്കാലം പ്രദേശവാസികളുടെ സഞ്ചാരസ്വാതന്ത്ര്യം തന്നെ തടസ്സപ്പെട്ടിരുന്നു. എന്നാല്‍ 2012ല്‍ കുടിവെള്ള പദ്ധതി കമ്മീഷന്‍ ചെയ്തതിനു ശേഷം പ്രശ്‌നങ്ങള്‍ അവസാനിച്ചെന്നു കരുതിയെങ്കിലും തുടര്‍ച്ചയായി പൈപ്പ് പൊട്ടുന്നത് ഗതാഗത തടസ്സത്തിനും, ജനങ്ങളുടെ സുരക്ഷിതത്വത്തിനും ഭീഷണിയായി. പൈപ്പ് ലൈന്‍ കടന്നുപോകുന്ന ടോള്‍-പാലാംകടവ്് റോഡില്‍ ഇതുവരെ 14 തവണയാണ് പൈപ്പ് പൊട്ടിയത്. രണ്ട്് പമ്പ്് ഉപയോഗിച്ച് ജലം പമ്പ് ചെയ്യുന്നതും, ഗുണനിലവാരം കുറഞ്ഞ പൈപ്പ് ഉപയോഗിച്ചതുമാണ് പൈപ്പ് പൊട്ടലിന് പ്രധാന കാരണം. ഇതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥതലത്തിലും മന്ത്രിതലത്തിലും നിരവധി ചര്‍ച്ചകള്‍ നടന്നു. പൈപ്പ് നിലവില്‍ കടന്നുപോകുന്ന സ്ഥലത്തുനിന്നും മൂവാററുപുഴയാറിന്റെ തീരത്തുകൂടി ജനസവാസമില്ലാത്ത പ്രദേശത്തേക്ക് മാററി സ്ഥാപിക്കമെന്ന് പഞ്ചായത്തും, നാട്ടുകാരും, രാഷ്ട്രീയപാര്‍ട്ടികളും ചര്‍ച്ചകളില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കഴിഞ്ഞ സര്‍ക്കരിന്റെ കാലത്ത് നിലവില്‍ പൈപ്പ് കടന്നുപോകുന്ന റോഡിന്റെ മറുവശത്തേക്ക് പൈപ്പ് മാററി സ്ഥാപിക്കുവാനാണ് ഉദ്യോഗസ്ഥതലത്തില്‍ തീരുമാനം എടുത്തത്. ഇതിനെതിരെ റോഡ് സംരക്ഷണ സമിതി അന്ന് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍ വീണ്ടും പൈപ്പ് റോഡിന്റെ മറുവശത്ത് തന്നെ സ്ഥാപിക്കുവാനുളള നീക്കവുമായാണ് ഉദ്യോഗസ്ഥതലത്തിലുള്ള നടപടികള്‍ മുന്നോട്ടുപോകുന്നത്. നാട്ടുകാരുടെയും പഞ്ചായത്തിന്റെയും ആവശ്യം പാടെ അവഗണിച്ചുകൊണ്ട് പൈപ്പ് സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും, ഗുണനിലവാരം കുറഞ്ഞ പൈപ്പ് സ്ഥാപിച്ചതിലെ ക്രമക്കേടുകളെ സംബന്ധിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്നും ചുങ്കം-ടോള്‍ റോഡ് സംരക്ഷണസമിതി ഭാരവാഹികള്‍ ആവശ്യപ്പെട്ടു. യോഗത്തില്‍ ചെയര്‍മാന്‍ കെ.എസ് നാരായണന്‍ നായര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ വി.ടി പ്രതാപന്‍ കാര്യങ്ങള്‍ വിശദീകരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.വി ഹരിക്കുട്ടന്‍, പി.സി തങ്കരാജ്, ബി.രാജേന്ദ്രന്‍, ബി.ഷിജു, ടി.എസ് താജു, ബാബു പുവനേഴം, ടി കറുത്തകുഞ്ഞ്, മല്ലിക രമേശന്‍, ബിന്ദു സുനില്‍ എന്നിവര്‍ പ്രസംഗിച്ചു.