Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ലോക വയോജന ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം
03/10/2016
ലോക വയോജന ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം വൈക്കത്ത് സി.കെ ആശ എം.എല്‍.എ നിര്‍വഹിക്കുന്നു.

വൈക്കം: സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ലോക വയോജന ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം വൈക്കത്ത് സി.കെ ആശ എം.എല്‍.എ നിര്‍വഹിച്ചു. 'വളരുന്നകേരളം വളര്‍ത്തിയവര്‍ക്ക് ആദരം' എന്ന സന്ദേശവുമായാണ് ദിനാചരണം സംഘടിപ്പിച്ചത്. മാതൃകാപ്രവര്‍ത്തനം നടത്തിയ ചിറക്കടവ് പഞ്ചായത്തിലെ അംഗന്‍വാടി വര്‍ക്കര്‍ ടി.ടി രമാദേവിയെ ചടങ്ങില്‍ ആദരിച്ചു. ദേശീയ അധ്യാപക അവാര്‍ഡ് ജേതാവ് ടി.എം വര്‍ഗീസ് വാര്‍ധക്യസുരക്ഷ എന്ന വിഷയത്തെക്കുറിച്ച് ക്ലാസെടുത്തു. വൈക്കം താലൂക്ക് ആശുപത്രിയുടെ സഹകരണത്തോടെ മുതിര്‍ന്നവര്‍ക്കായി സൗജന്യ ആരോഗ്യപരിശോധനയും നടത്തി. ആശ്രമം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ കാലാപരിപാടികള്‍ അവതരിപ്പിച്ചു. നഗരസഭ ചെയര്‍മാന്‍ എന്‍.അനില്‍ ബിശ്വാസ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ പി.സുഗതന്‍, അഡ്വ. കെ.കെ രഞ്ജിത്ത്, കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എ തോമസ്, നഗരസഭ സ്റ്റാന്റിംഗ് കമ്മിററി ചെയര്‍പേഴ്‌സണ്‍ രോഹിണിക്കുട്ടി അയ്യപ്പന്‍, വാര്‍ഡ് കൗണ്‍സിലര്‍ ആര്‍.സന്തോഷ് എന്നിവര്‍ പ്രസംഗിച്ചു.