Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ചെത്തുതൊഴിലാളികളുടെ കൂലിത്തര്‍ക്കം ഒത്തുതീര്‍പ്പായി
03/10/2016

വൈക്കം: താലൂക്കിലെ ചെത്തുതൊഴിലാളികളുടെ കൂലി വര്‍ദ്ധനവ് സംബന്ധിച്ച ഡിമാന്റുകള്‍ ജില്ലാ ലേബര്‍ ഓഫീസറുടെ സാന്നിദ്ധ്യത്തില്‍ നടത്തിയ ചര്‍ച്ചയില്‍ ഒത്തുതീര്‍പ്പായി. ഒത്തുതീര്‍പ്പുവ്യവസ്ഥകള്‍ പ്രകാരം കോള്‍വില തെങ്ങിന്‍കള്ള് ലിറററിന് 21.50 രൂപയും, പനങ്കള്ള് ലിറററിന് 14.50 രൂപയുമാകും. ഉപകരണചെലവ് തെങ്ങ് ഒന്നിന് 420 രൂപ, പന ഒന്നിന് 570 രൂപ, ഒരുക്കുഫീസ് തെങ്ങ് ഒന്നിന് 220 രൂപ, പന ഒന്നിന് 430 രൂപ, തൊഴിലായുധ അലവന്‍സ് 1200 രൂപ, നെയ്യ് കാശ് 105 രൂപ, ചമട്ടുകൂലി ലിറററിന് 90 പൈസ, ബോണസ്സ് 38 ശതമാനം എന്നിവയാണ് അംഗീകരിച്ച മററ് വ്യവസ്ഥകള്‍. വേതനവര്‍ദ്ധനവ് 2016 ഏപ്രില്‍ ഒന്ന് മുതല്‍ മുന്‍കാല പ്രാബല്യത്തോടെ നിലവില്‍ വരും. എ.ഐ.ടി.യു.സിയെ പ്രതിനിധീകരിച്ച് അഡ്വ. വി.ബി ബിനു, ടി.എന്‍ രമേശന്‍, സി.എം മോഹനന്‍, കെ.എ രവീന്ദ്രന്‍ പി.ആര്‍ ശശി, സി.ഐ.ടി.യുവിനെ പ്രതിനിധീകരിച്ച് ഡി.വിശ്വംഭരന്‍, കെ.എസ് ഷിബു എന്നിവരും, കോണ്‍ട്രാക്‌ടേഴ്‌സ് അസോസിയേഷനെ പ്രതിനിധീകരിച്ച് എന്‍.കെ പുഷ്‌ക്കരന്‍, കെ.എസ് ചന്ദ്രന്‍, ഫിനില്‍ സി.കുരീക്കോട്ടില്‍, ശിവകുമാര്‍, ബിനോയ് എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.