Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഉദയനാപുരം ഗ്രാമപഞ്ചായത്ത് സമ്പൂര്‍ണ്ണ വെളിയിട വിസര്‍ജ്ജ്യ വിമുക്ത പഞ്ചായത്ത്
01/10/2016
ഉദയനാപുരം ഗ്രാമപഞ്ചായത്തിനെ സമ്പൂര്‍ണ്ണ വെളിയിട വിസര്‍ജ്ജ്യ വിമുക്ത പഞ്ചായത്തായി പ്രഖ്യാപിച്ചതിന്റെ ഭാഗമായി ഗുണഭോക്താക്കള്‍ക്കുള്ള ചെക്ക് വിതരണം പഞ്ചായത്ത് പ്രസിഡന്റ് സാബു പി മണലൊടി നിര്‍വ്വഹിക്കുന്നു.

വൈക്കം: ഉദയനാപുരം ഗ്രാമപഞ്ചായത്ത് സമ്പൂര്‍ണ്ണ വെളിയിട വിസര്‍ജ്ജ്യ വിമുക്ത പഞ്ചായത്തായി പ്രഖ്യാപിച്ചു. ഉദയനാപുരം പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന ജനപ്രതിനിധികളുടെയും ഗുണഭോക്താക്കളുടെയും യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് സാബു പി മണലൊടി പദ്ധതിയുടെ പ്രഖ്യാപനം നടത്തി. ഗുണഭോക്താക്കള്‍ക്കായുള്ള ചെക്കു വിതരണവും പഞ്ചായത്ത് പ്രസിഡന്റ് നിര്‍വ്വഹിച്ചു. വൈസ് പ്രസിഡന്റ് ലേഖാ തമ്പി യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മററിചെയര്‍മാന്‍ പി പി ദിവാകരന്‍ മാസ്റ്റര്‍, വികസനകാര്യ ചെയര്‍മാന്‍ പി എസ് മോഹനന്‍, ക്ഷേമകാര്യ ചെയര്‍പേഴ്‌സണ്‍ പ്രവീണ സിബി, മെമ്പര്‍മാരായ പി ഡി ജോര്‍ജ്ജ്, ഡി സുനില്‍കുമാര്‍, ഗീത ഷാജി, സന്ധ്യാമോള്‍, ജമീല നടരാജന്‍, കെ എസ് സജീവ്, എം വി ശശികല, മായാഷിബു, ജയഷാജി, ഗിരിജ പുഷ്‌ക്കരന്‍, പഞ്ചായത്ത് സെക്രട്ടറി എസ് രാജീവ്, നിര്‍വ്വഹണ ഉദ്യോഗസ്ഥരായ ബൈജു, ബിജു എന്നിവര്‍ പ്രസംഗിച്ചു.