Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ലോകവയോജനദിനം സമുചിതമായി ആഘോഷിച്ചു.
01/10/2016

വൈക്കം: ഉദയനാപുരം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ എല്ലാ അംഗന്‍വാടികളും കേന്ദ്രീകരിച്ച് മുഴുവന്‍ വാര്‍ഡുകളിലും ഇന്ന് ലോകവയോജനദിനം സമുചിതമായി ആഘോഷിച്ചു. ഏററവും മുതിര്‍ന്ന വയോജനങ്ങളെ ചടങ്ങില്‍ ആദരിച്ചു. വയോജനങ്ങളുടെയും കുടുംബാംഗങ്ങളുടെയും സംഗമം, ക്ലാസ്സുകള്‍, കലാപരിപാടികള്‍ എന്നിവ ആഘോഷങ്ങളുടെ ഭാഗമായി നടത്തി. വാര്‍ഡു മെമ്പര്‍മാര്‍, അംഗന്‍വാടി വര്‍ക്കേഴ്‌സ്, കുടുംബശ്രീ പ്രവര്‍ത്തകര്‍, ആശപ്രവര്‍ത്തകര്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.