Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തണ്ണീര്‍മുക്കം ബണ്ടിന്റെ രണ്ടാം ഘട്ടനിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കണം
01/10/2016

വൈക്കം: തണ്ണീര്‍മുക്കം ബണ്ടിന്റെ രണ്ടാം ഘട്ടനിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് മത്സ്യത്തൊഴിലാളി യൂണിയന്‍ (സി.ഐ.ടി.യു) ജില്ലാ കമ്മിററി ആവശ്യപ്പെട്ടു. നിര്‍മാണം പൂര്‍ത്തിയാക്കി മണ്‍തിട്ട നീക്കം ചെയ്താല്‍ മാത്രമേ നീരൊഴുക്ക് ശക്തിപ്പെടുത്തുവാന്‍ സാധിക്കുകയുള്ളൂ. ടൂറിസത്തിന്റെ പേരില്‍ മണ്‍തിട്ടകള്‍ നിലനിര്‍ത്തുവാനുള്ള ടൂറിസം ലോബിയുടെ നീക്കം സര്‍ക്കാര്‍ അംഗീകരിക്കാന്‍ പാടില്ലെന്നും യോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് കെ.സുഗുണന്‍ അധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു ജില്ലാ സെക്രട്ടറി ടി.ആര്‍ രഘുനാഥന്‍, യൂണിയന്‍ ജില്ലാ സെക്രട്ടറി കെ.കെ രമേശന്‍, ടി.കെ പീതാംബരന്‍, സി.പി ചിന്നമ്മ, ഇ.ആര്‍ അശോകന്‍, കെ.എന്‍ നടേശന്‍ എന്നിവര്‍ പ്രസംഗിച്ചു.