Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.
01/10/2016

വൈക്കം: താലൂക്ക് റെസിഡന്റ്‌സ് അസോസിയേഷന്‍ അപ്പക്‌സ് കൗണ്‍സിലിന്റെ (ട്രാക്ക്) നേതൃത്വത്തില്‍ ഗാന്ധി ജയന്തിയോടനുബന്ധിച്ച് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. വിവിധ അസോസിയേഷനുകള്‍ വഴി സ്‌ക്കൂളുകള്‍, വീടുകള്‍, സര്‍ക്കാര്‍ ഓഫീസുകള്‍ എന്നിവിടങ്ങളില്‍ നിന്നും ശേഖരിച്ച് തരംതിരിച്ചിട്ടുള്ള പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നഗരസഭ ഏറെറടുത്ത് ശുചിത്വമിഷനു കൈമാറണമെന്ന് ട്രാക്ക് യോഗം ആവശ്യപ്പെട്ടു. അസോസിയേഷനുകളുടെ കുടുംബകൂട്ടായ്മകളില്‍ ജനമൈത്രി പോലീസിന്റെ സഹകരണത്തോടെ വിവിധ വിഷയങ്ങളില്‍ ബോധവല്‍ക്കരണ ക്ലാസ്സുകള്‍ നടത്താന്‍ യോഗം തീരുമാനിച്ചു. പ്രസിഡന്റ് പി.ശിവരാമകൃഷ്ണന്‍ നായര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.അബു, രഘുനന്ദനന്‍, എ.ബാബു, രാജന്‍ കൊല്ലേരി, പി.ആര്‍ രാമവാര്യര്‍, ധനപാലന്‍, ജോസഫ്, രവീന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.