Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സ്വകാര്യ ബസുകളുടെയും കെ.എസ്.ആര്‍.ടി.സി ബസുകളുടെയും മത്സരയോട്ടവും ഗതാഗതത്തിന് ഭീഷണിയാകുന്നു.
30/09/2016

വൈക്കം: വൈക്കം-വെച്ചൂര്‍ റോഡില്‍ രൂപപ്പെട്ടിരിക്കുന്ന കുഴികളും സ്വകാര്യ ബസുകളുടെയും കെ.എസ്.ആര്‍.ടി.സി ബസുകളുടെയും മത്സരയോട്ടവും ഗതാഗതത്തിന് ഭീഷണിയാകുന്നു. എല്‍.ഡി.എഫ് സര്‍ക്കാരിന്റെ ബജറരില്‍ റോഡിന്റെ നവീകരണത്തിന് ഫണ്ട് അനുവദിച്ചിരുന്നെങ്കിലും തുടര്‍നടപടികളൊന്നും ഇതുവരെ ആരംഭിച്ചിട്ടില്ല. റോഡില്‍ ഗതാഗതത്തിനു ഭീഷണി ഉയര്‍ത്തി രൂപപ്പെട്ടിരിക്കുന്ന കുഴികള്‍ അടിയന്തിരമായി അടക്കണം. അല്ലാത്തപക്ഷം അപകടങ്ങള്‍ നിത്യസംഭവമായി മാറും. ഇന്നലെ റോഡില്‍ രൂപപ്പെട്ട കുഴി തന്നെയാണ് അപകടത്തിന്റെ പ്രധാന കാരണം. വലിയാനപ്പുഴ പാലം മുതല്‍ തലയാഴം വരെയുള്ള റോഡില്‍ വന്‍ കുഴികളാണ് രൂപപ്പെട്ടിരിക്കുന്നത്. കുഴികളില്‍ പതിക്കാതിരിക്കുവാന്‍ ഇരുചക്ര വാഹനങ്ങളിലെത്തുന്നവര്‍ പെട്ടെന്ന് ബ്രേക്കിടുന്നത് പുറകെയെത്തുന്ന വാഹനങ്ങളുമായി കൂട്ടിയിടിക്കുവാന്‍ ഇടയാക്കുന്നു. റോഡിന്റെ അവസ്ഥ തീര്‍ത്തും മോശമായിട്ടും പൊതുമരാമത്ത് വകുപ്പ് നിരുത്തരവാദപരമായ നിലപാടാണ് ഇപ്പോഴും സ്വീകരിക്കുന്നത്. ബണ്ട് റോഡ് ജംഗ്ഷന്‍ മുതല്‍ വൈക്കം വരെയുള്ള ബസുകളുടെ മത്സയോട്ടം നിയന്ത്രിക്കുവാന്‍ വാഹനവകുപ്പും പോലീസും അടിയന്തിര നടപടി കൈക്കൊള്ളണം. കഴിഞ്ഞ ദിവസം റോഡില്‍ വീട്ടമ്മയുടെ ദാരുണാന്ത്യത്തിന് ഇടയാക്കിയത് ബസുകളുടെ മത്സരയോട്ടമാണെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്. ഇവിടെ സ്വകാര്യ ബസുകളെ മാത്രം പഴിച്ചിട്ട് കാര്യമില്ല. ആലപ്പുഴ, ചേര്‍ത്തല ഭാഗത്തുനിന്നും വരുന്ന കെ.എസ്.ആര്‍.ടി.സി ബസുകള്‍ ബണ്ട് റോഡുവരെ വേഗത കുറച്ചെത്തിയ ശേഷം ഇവിടെ നിന്ന് സ്വകാര്യബസുകളെ കാണുമ്പോള്‍ ചീറിപ്പായുന്നു. സ്റ്റോപ്പില്‍ യാത്രക്കാര്‍ കൈകാണിച്ചാല്‍ പോലും കെ.എസ്.ആര്‍.ടി.സി ബസുകള്‍ നിര്‍ത്താറില്ലെന്ന് ആരോപണമുണ്ട്. മരണപ്പാച്ചില്‍ നടത്തുന്ന കെ.എസ്.ആര്‍.ടി.സി ബസുകളില്‍ പലപ്പോഴും പത്തില്‍താഴെ യാത്രക്കാരെ മാത്രമേ കാണാറുള്ളൂ.