Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
എ ഐ വൈ എഫ് യുവജന കൂട്ടായ്മ
30/09/2016
സാമ്രാജിത്വ അധിനിവേശത്തിനും വര്‍ഗ്ഗീയ ഫാസിസത്തിനും എതിരെ ഭഗത്സിംഗ് ജന്മദിനത്തില്‍ എ ഐ വൈ എഫ് വൈക്കം മണ്ഡലം കമ്മററിയുടെ നേതൃത്വത്തില്‍ തലയോലപ്പറമ്പില്‍ സംഘടിപ്പിച്ച നൗജവാന്‍സഭ സി പി ഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം പി പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: സാമ്രാജിത്വ അധിനിവേശത്തിനും വര്‍ഗ്ഗീയ ഫാസിസത്തിനും എതിരായി ഭഗത്സിംഗ് ജന്മദിനത്തില്‍ നൗജവാന്‍സഭ എന്ന പേരില്‍ എ ഐ വൈ എഫ് വൈക്കം മണ്ഡലം കമ്മററിയുടെ നേതൃത്വത്തില്‍ യുവജന കൂട്ടായ്മ സംഘടിപ്പിച്ചു. സി പി ഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം പി പ്രസാദ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ശ്രീനാരായണ ഗുരുദേവന്‍ ദൈവദശകം എഴുതിയത് തന്നോടൊപ്പം ആശ്രമത്തില്‍ ജീവിക്കുന്ന വിവിധ ജാതി മതങ്ങളില്‍പ്പെട്ട കുട്ടികള്‍ക്ക് പ്രാര്‍ത്ഥിക്കുന്നതിനു വേണ്ടിയായിരുന്നെന്നും അതുകൊണ്ടാണ് ദൈവദശകത്തില്‍ ഏതെങ്കിലും ദൈവത്തെയോ, മതത്തെയോ പേരെടുത്ത് പറയാതിരുന്നതെന്നും അദ്ദേഹം സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിച്ചു. ഗുരുദേവനെ ഹിന്ദു സന്യാസിയായി ബ്രാന്‍ഡ് ചെയ്യാനുള്ള സംഘപരിവാര്‍ ശ്രമം കേരളത്തില്‍ വിലപ്പോവില്ലെന്നും, ശ്രീനാരായണ ഗുരുദേവന്‍ സന്യാസദീക്ഷ സ്വീകരിച്ച് സന്യാസിയായ ആളല്ലെന്നും ഗൃഹസ്ഥാശ്രമത്തിലെ പേര് ഉപേക്ഷിക്കാതിരുന്നത് അതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. അയ്യന്‍കാളിക്ക് സാധുജന പരിപാലനയോഗം രൂപീകരിക്കുന്നതിന് ഇന്നത്തെ നായാടി മുതല്‍ നമ്പൂതിരി വരെയുള്ളവരുടെ സഹായമല്ല മറിച്ച് വ്യത്യസ്തമതക്കാരായ രണ്ടുപേരുടെ സഹായമാണ് ലഭിച്ചതെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി. എല്ലാവരെയും സ്‌നേഹിക്കാന്‍ പഠിപ്പിക്കുന്ന മതമാണ് ഇസ്ലാംമതം. അതില്‍ നിന്നും വര്‍ഗ്ഗീയവാദികള്‍ ഉണ്ടാകുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യോഗത്തില്‍ എം പി സാനു അദ്ധ്യക്ഷത വഹിച്ചു. കെ ഡി വിശ്വനാഥന്‍, ജോണ്‍ വി ജോസഫ്, പി പ്രദീപ്, ആര്‍ ബിജു, അഡ്വ. എം ജി രഞ്ജിത്, എസ് ബിജു, അഡ്വ. എസ് പി സുജിത്, എ എം അനി, കെ എസ് അനൂജ്, ടിനു അരവിന്ദ്, അനന്ദകൃഷ്ണന്‍, മാത്യൂസ് എന്നിവര്‍ പ്രസംഗിച്ചു.