Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സ്മാര്‍ട്ട് സ്റ്റുഡന്റ്‌സ് പദ്ധതി
30/09/2016
മറവന്‍തുരുത്ത് ശാന്തിനികേതന്‍ എല്‍ പി സ്‌കൂളില്‍ തുടങ്ങിയ സ്മാര്‍ട്ട് സ്റ്റുഡന്റ്‌സ് പദ്ധതിയുടെ ഉദ്ഘാടനം ജോസ് കെ.മാണി എം.പി നിര്‍വഹിക്കുന്നു

തലയോലപ്പറമ്പ്: മറവന്‍തുരുത്ത് ശാന്തിനികേതന്‍ എല്‍ പി സ്‌കൂളില്‍ സ്മാര്‍ട്ട് സ്റ്റുഡന്റ്‌സ് പദ്ധതിയ്ക്ക് തുടക്കമായി. 254 വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്‌കൂളിലെ ഓരോ കുട്ടിയുടെയും സമഗ്രവും ആധികാരികവുമായ വികാസമാണ് പദ്ധതി ലക്ഷ്യമിടുന്നത്. പദ്ധതിയുടെ ഉദ്ഘാടനം ജോസ് കെ.മാണി എം.പി നിര്‍വഹിച്ചു. സ്‌കൂളില്‍ നടന്ന ചടങ്ങില്‍ മാനേജര്‍ വി.ടി പ്രതാപന്‍ അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് വിദ്യാ എന്‍.ശര്‍മ്മ പദ്ധതി വിശദീകരിച്ചു. മറവന്‍തുരുത്ത് പഞ്ചായത്ത് പ്രസിഡന്റ് പി.വി ഹരിക്കുട്ടന്‍, എ.ഇ.ഒ രത്‌നമ്മ, ജില്ലാ പഞ്ചായത്ത് അംഗം കലാ മങ്ങാട്, ബ്ലോക്ക് പഞ്ചായത്ത് അംഗം വി.ഭാസ്‌ക്കരന്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി.കെ മല്ലിക, പി.വി കൃഷ്ണകുമാര്‍, ബിന്ദു സുനില്‍, പി.വി പ്രസാദ്, പി.ടി.എ പ്രസിഡന്റ് ബിനുമോന്‍, സ്‌കൂള്‍ വികസന സമിതി ചെയര്‍മാന്‍ തോമസ് മാത്യു മരങ്ങോലി, സി.വി ഡാങ്കേ, പി.പി ശ്രീധരന്‍, ബി.ഷിജു, പി.കെ സരസായനി, കെ.വി ബീന എന്നിവര്‍ പ്രസംഗിച്ചു