Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം താലൂക്ക് ചെത്തുതൊഴിലാളി യൂണിയന്‍ (എ.ഐ.ടി.യു.സി) ജനറല്‍ ബോഡി യോഗം
30/09/2016
എ.ഐ.ടി.യു.സി വൈക്കം താലൂക്ക് ചെത്തുതൊഴിലാളി യൂണിയന്‍ (എ.ഐ.ടി.യു.സി) ജനറല്‍ ബോഡി യോഗം എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി അഡ്വ. വി.ബി ബിനു ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: കൂലിവര്‍ദ്ധനവിനുവേണ്ടി നല്‍കിയ ഡിമാന്റുകള്‍ അംഗീകരിക്കാത്ത സാഹചര്യത്തില്‍ ഒക്‌ടോബര്‍ മൂന്ന് മുതല്‍ നടത്തുന്ന പണിമുടക്ക് സമരം വിജയിപ്പിക്കുവാന്‍ വൈക്കം താലൂക്ക് ചെത്തുതൊഴിലാളി യൂണിയന്‍ (എ.ഐ.ടി.യു.സി) ജനറല്‍ ബോഡി യോഗം തീരുമാനിച്ചു. എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി അഡ്വ. വി.ബി ബിനു യോഗം ഉദ്ഘാടനം ചെയ്തു. സമരപരിപാടികള്‍ ജനറല്‍ സെക്രട്ടറി ടി.എന്‍ രമേശന്‍ വിശദീകരിച്ചു. സി.എം മോഹനന്‍, കെ.നാരായണന്‍, എം.എസ് സുരേഷ്, പി.ആര്‍ ശശി, കെ.എ രവീന്ദ്രന്‍, ബി.രാജേന്ദ്രന്‍, പി.ജി കുഞ്ഞുമോന്‍ എന്നിവര്‍ പ്രസംഗിച്ചു. കൂലി വര്‍ദ്ധനവ് സംബന്ധിച്ച ഡിമാന്റുകള്‍ ആറുമാസം മുന്‍പ് സമര്‍പ്പിച്ചിട്ടും ഇത് ചര്‍ച്ച ചെയ്തു പരിഹരിക്കാന്‍ കോണ്‍ട്രാക്ടര്‍മാര്‍ തയ്യാറായില്ല. ഡി.എല്‍.എ മൂന്നുതവണ ചര്‍ച്ചയ്ക്ക് വിളിച്ചിട്ടും കോണ്‍ട്രാക്ടര്‍മാരുടെ പിടിവാശി പ്രശ്‌നം പരിഹാരം അകലെയാക്കി. കോണ്‍ട്രാക്ടര്‍മാരുടെ മര്‍ക്കമുഷ്ടിയാണ് തൊഴിലാളികളെ സമരത്തിന് നിര്‍ബന്ധിതരാക്കിയതെന്ന് യൂണിയന്‍ ജനറല്‍ സെക്രട്ടറി പറഞ്ഞു.