Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കൃപാ ജുവലറിയില്‍ മോഷണം.
30/09/2016

വൈക്കം: വല്ലകം പാണേല്‍ വളവിന് സമീപം പ്രവര്‍ത്തിക്കുന്ന കൃപാ ജുവലറിയില്‍ മോഷണം. ബുധനാഴ്ച രാത്രിയിലാണ് സംഭവം. കടയുടെ താഴ് തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്തു കടന്നത്. 280 ഗ്രാം വെള്ളി ആഭരണങ്ങള്‍ മോഷണം പോയതായി കട ഉടമ പറഞ്ഞു. വൈക്കം പോലീസ് കേസ് എടുത്തു. ഡോഗ് സ്‌ക്വാഡും, വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി വിവരങ്ങള്‍ ശേഖരിച്ചു. എസ്.ഐമാരായ എം.സരസിജന്‍, ദിലീപന്‍, ഷാജിമോന്‍, എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.