Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സാംസ്‌കാരിക സമ്മേളനം
30/09/2016

വൈക്കം: പുരോഗമന കലാസാഹിത്യസംഘം ഉദയനാപുരം ഈസ്റ്റ് മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഗാന്ധിജയന്തി ദിനത്തില്‍ മുട്ടുങ്കലില്‍ സാംസ്‌കാരിക സമ്മേളനം സംഘടിപ്പിക്കും. ആഘോഷപരിപാടികളുടെ ഭാഗമായി ഒക്‌ടോബര്‍ രണ്ടിന് രാവിലെ പത്തിന് ക്വിസ് മത്സരം നടക്കും. വൈകുന്നേരം നാലിന് നടക്കുന്ന സാംസ്‌കാരികസമ്മേളനം ഉദയനാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാബു പി.മണലൊടി ഉദ്ഘാടനം ചെയ്യും. വി.സുകുമാരന്‍ അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ ഗാന്ധിസത്തിന്റെ സമകാലിക പ്രസക്തി എന്ന വിഷയത്തില്‍ ആര്‍.പ്രസന്നന്‍ മുഖ്യപ്രഭാഷണം നടത്തും. ആറിന് നടക്കുന്ന കാവ്യസന്ധ്യ പു.ക.സ ഏരിയാ സെക്രട്ടറി കെ.സി കുമാരന്‍ ഉദ്ഘാടനം ചെയ്യും. മണര്‍കാട് ശശികുമാര്‍ മുഖ്യാതിഥി ആയിരിക്കും. പു.ക.സ ഏരിയാ പ്രസിഡന്റ് സുബ്രമണ്യന്‍ അമ്പാടി, അംബരീഷ് ജി.വാസു, ലേഖാ തമ്പി, സുലോചന പ്രഭാകരന്‍, വി.സുകുമാരന്‍, വൈക്കം മുരളി, ജി.രവികുമാര്‍, കെ.രാജന്‍ എന്നിവര്‍ പ്രസംഗിക്കും. കാവ്യസന്ധ്യയില്‍ അജീഷ് ദാസന്‍, ജയകുമാര്‍ കെ.പവിത്രന്‍ എന്നിവര്‍ കവിതകള്‍ ആലപിക്കും.