Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അഷ്ടമി ദിനത്തില്‍ നടന്ന പ്രാതല്‍ ഉണ്ണാന്‍ എത്തിയവരുടെ എണ്ണം ആയിരങ്ങളും പതിനായിരവും കടന്നു
04/12/2015
വൈക്കം മഹാദേവ ക്ഷേത്രത്തില്‍ അഷ്ടമി ദിനത്തില്‍ നടന്ന പ്രാതല്‍
അഷ്ടമി ദിനത്തില്‍ നടന്ന പ്രാതല്‍ ഉണ്ണാന്‍ എത്തിയവരുടെ എണ്ണം ആയിരങ്ങളും പതിനായിരവും കടന്നു. പുലര്‍ച്ചെ മുതല്‍ തൊഴാനെത്തിയവരെല്ലാം പ്രാതലില്‍ പങ്കെടുക്കാന്‍ നിരന്നതോടെ ക്ഷേത്രമുററം വിശ്വാസികളെക്കൊണ്ട് നിറഞ്ഞു. 151 പറയുടെ അരിയാണ് പ്രാതലിന് ഒരുക്കിയിരുന്നത്. കാത്തുനിന്നവരെല്ലാം ഇഷ്ടവിഭവങ്ങള്‍ കഴിച്ചാണ് മടങ്ങിയത്. മുട്ടസ്സ് തിരുമേനിയാണ് പ്രാതല്‍ ഒരുക്കങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. ക്ഷേത്രത്തിലെ അത്താഴ വഴിപാടിനും ആയിരങ്ങളാണ് ഒഴുകിയെത്തിയത്. അയ്യപ്പന്‍മാരുടെയും വിശ്വാസികളുടെയും തിരക്ക് വൈകുന്നേരം ആറ് മുതല്‍ ആരംഭിച്ചു. പങ്കെടുത്തവര്‍ക്കെല്ലാം കഞ്ഞിയും പയറും നല്‍കുവാന്‍ കഴിഞ്ഞതിന്റെ ചാരിതാര്‍ത്ഥ്യത്തിലാണ് ദേവസ്വം ബോര്‍ഡ്. അഷ്ടമി ദിനത്തിലെ അത്താഴം നിരവധി വിശ്വാസികള്‍ സംഭാവന ചെയ്തതാണ്. 1250 കിലോ അരിയും 350 കിലോ പയറും അച്ചാറുമാണ് അത്താഴത്തിന് ഒരുക്കിയിരുന്നത്.