Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ധര്‍ണ നടത്തി.
29/09/2016
ആധാര എഴുത്ത് അസോസിയേഷന്‍ (എ.കെ.ഡി.ഡബ്ല്യു ആന്റ് എസ്.എ) യൂണിററ് കമ്മിററിയുടെ നേതൃത്വത്തില്‍ വൈക്കം സബ് രജിസ്ട്രാര്‍ ഓഫീസിനുമുന്നില്‍ നടത്തിയ ധര്‍ണ നഗരസഭ ചെയര്‍മാന്‍ എന്‍.അനില്‍ബിശ്വാസ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: സ്വന്തമായി ആധാരമെഴുതാം എന്ന ഉത്തരവ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് അഖില കേരള ആധാര എഴുത്ത് അസോസിയേഷന്‍ (എ.കെ.ഡി.ഡബ്ല്യു ആന്റ് എസ്.എ) യൂണിററ് കമ്മിററിയുടെ നേതൃത്വത്തില്‍ വൈക്കം സബ് രജിസ്ട്രാര്‍ ഓഫീസിനുമുന്നില്‍ ധര്‍ണ നടത്തി. നഗരസഭ ചെയര്‍മാന്‍ എന്‍.അനില്‍ബിശ്വാസ് സമരം ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ യൂണിററ് പ്രസിഡന്റ് തമ്പാനത്ത് ജോയി അധ്യക്ഷത വഹിച്ചു.സെക്രട്ടറി സി.എന്‍ ബാബു, പി.പി ഭദ്രന്‍, എം.ബാലചന്ദ്രന്‍, കെ.ബി ശിവപ്രസാദ്, കെ.എസ് രാജശേഖരന്‍ നായര്‍, കെ.മുരളീധരന്‍, പി.മധു, കെ.എന്‍ ഹരിക്കുട്ടന്‍, വിമല ആര്‍.നായര്‍, ഗിരിജ, അംബുജാക്ഷി എന്നിവര്‍ പ്രസംഗിച്ചു.