Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സി.ഡി പ്രകാശനം
29/09/2016
വൈക്കത്തെ ഉത്തരവാദിത്വ ടൂറിസം പാക്കേജുകള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് തയ്യാറാക്കിയ ഡോക്യുമെന്ററി ഫിലിമിന്റെ സി.ഡി പ്രകാശനം ടൂറിസം പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. വി.വേണു ഐ.എ.എസ്, കെ.ടി.ഡി.സി ചെയര്‍മാന്‍ എം.വിജയകുമാറിന് നല്‍കി പ്രകാശനം ചെയ്തു.

വൈക്കം: വൈക്കത്തെ ഉള്‍നാടന്‍ ജലാശയങ്ങളിലൂടെയുള്ള യാത്രയും ഗ്രാമീണ ജീവിതവും പരമ്പരാഗത തൊഴില്‍ മേഖലകളെയും കോര്‍ത്തിണക്കി ഉത്തരവാദിത്വ ടൂറിസം പാക്കേജുകള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് വൈക്കത്തെ സ്വകാര്യ ടൂറിസം സംരഭകര്‍ തയ്യാറാക്കിയ ഡോക്യുമെന്ററി ഫിലിമിന്റെ സി.ഡി പ്രകാശനം ചെയ്തു. കേരള ട്രാവല്‍ മാര്‍ട്ടില്‍ വെച്ച് ടൂറിസം പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. വി.വേണു ഐ.എ.എസ്, കെ.ടി.ഡി.സി ചെയര്‍മാന്‍ എം.വിജയകുമാറിന് നല്‍കിയാണ് സി.ഡിയുടെ പ്രകാശനം നിര്‍വഹിച്ചത്. വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രങ്ങളിലൊന്നായി വൈക്കത്തെ ഗ്രാമീണ ജീവിതവും കായല്‍ യാത്രയും ഭക്ഷണവും ഇതിനോടകം മാറിക്കഴിഞ്ഞതായി ടൂര്‍ ഓപ്പറേററര്‍മാര്‍ പറയുന്നു. എല്ലാ വര്‍ഷവും ജനുവരിയില്‍ ഒരുമാസം നീണ്ടുനില്‍ക്കുന്ന കേരളത്തിന്റെ തനത് കലാരൂപങ്ങളുടെയും വാദ്യോപകരണ സംഗീതവും ഉള്‍പ്പെടുത്തി കള്‍ച്ചറല്‍ ഫെസ്റ്റ് സംഘടിപ്പിക്കുമെന്ന് വൈക്കം കള്‍ച്ചറല്‍ സെന്റര്‍ ഡയറക്ടര്‍ കെ.ഗോപകുമാര്‍ അറിയിച്ചു. ടൂറിസം ഡയറക്ടര്‍ യു.വി ജോസ് ഐ.എ.എസ്, ഉത്തരവാദിത്വ ടൂറിസം സംസ്ഥാന കോ-ഓര്‍ഡിനേററര്‍ കെ.രൂപേഷ്‌കുമാര്‍, ഇ.എം നജീബ്, ഇന്‍ഡോ വേള്‍ഡ് ടൂര്‍സ് എം.ഡി പി.കെ രമേഷ്, ഉദയപത്മം ഗ്രൂപ്പ് എം.ഡി പത്മ ഉദയന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.