Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാനുള്ള നീക്കം ഉപേക്ഷിക്കണം: എ.ഐ.ടി.യു.സി
29/09/2016

കോട്ടയം: തൊഴിലുറപ്പ് പദ്ധതിയെ അട്ടിമറിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം ഉപേക്ഷിക്കണമെന്ന് എന്‍.ആര്‍.ഇ.ജി വര്‍ക്കേഴ്‌സ് യൂണിയന്‍ (എ.ഐ.ടി.യു.സി) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ശരാശരി 13 പണികള്‍ മാത്രമാണ് തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ഇതുവരെ ലഭിച്ചിട്ടുള്ളത്. കേന്ദ്രനിയമങ്ങളില്‍ വരുന്ന മാററമാണ് പണികള്‍ കുറയുന്നതിന് കാരണമെന്നാണ് അധികൃതരുടെ വിശദീകരണം. തൊഴിലുറപ്പ് പദ്ധതി ഇല്ലാതാക്കാനുള്ള സര്‍ക്കാര്‍ നീക്കം ഇതില്‍നിന്നു വ്യക്തമാണ്. പദ്ധതിയെ തകര്‍ക്കാനുള്ള നീക്കം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭസമരങ്ങള്‍ ആരംഭിക്കാന്‍ സമ്മേളനം തീരുമാനിച്ചു. സി.പി.ഐ ജില്ലാ കൗണ്‍സില്‍ ഓഫീസില്‍ നടന്ന സമ്മേളനം സി.പി.ഐ ജില്ലാ സെക്രട്ടറി സി.കെ ശശിധരന്‍ ഉദ്ഘാടനം ചെയ്തു. യൂണിയന്‍ ജില്ലാ പ്രസിഡന്റ് പി.എ അബ്ദുല്‍ കരിം അധ്യക്ഷത വഹിച്ച യോഗത്തില്‍ എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി അഡ്വ. വി.കെ സന്തോഷ്‌കുമാര്‍, യൂണിയന്‍ ജില്ലാ സെക്രട്ടറി ലീനമ്മ ഉദയകുമാര്‍, പി.കെ സുരേഷ്, ശശിധരന്‍ കുന്നപ്പള്ളി, പി.ആര്‍ രജനി, പി.എസ് പുഷ്‌ക്കരന്‍, ടി.സി അശോകന്‍ എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി പി.എ അബ്ദുല്‍ കരീം (പ്രസിഡന്റ്), പി.ആര്‍ രജനി, ബാബു വെട്ടുവേലി, ടി.സി ബിനോയ്, മിനി മനോജ് (വൈസ് പ്രസിഡന്റുമാര്‍), ലീനമ്മ ഉദയകുമാര്‍ (സെക്രട്ടറി), കെ.വി പ്രസന്നന്‍, പി.കെ സുരേഷ്, ഷേര്‍ലി ഹരികൃഷ്ണന്‍, ടി.സി അശോകന്‍ (ജോയിന്റ് സെക്രട്ടറിമാര്‍), ഹേമലത പ്രേംസാഗര്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.