Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കേരള വിശ്വകര്‍മസഭ ഇനിമുതല്‍ അഖില കേരള വിശ്വകര്‍മ മഹാസഭ
28/09/2016

വൈക്കം: കേരള വിശ്വകര്‍മസഭ എന്ന പേരില്‍ വൈക്കം താലൂക്ക് യൂണിയന്റെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന മുഴുവന്‍ ശാഖകളും ഇനിമുതല്‍ അഖില കേരള വിശ്വകര്‍മ മഹാസഭ എന്ന പേരില്‍ തുടര്‍ന്നു പ്രവര്‍ത്തിക്കാന്‍ വിശദീകരണയോഗത്തില്‍ ഐക്യകണ്‌ഠേന തീരുമാനിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് രാജഗോപാല്‍ യോഗം ഉദ്ഘാടനം ചെയ്തു. താലൂക്ക് യൂണിയന്‍ പ്രസിഡന്റ് പി.കെ മോഹന്‍ദാസ് അധ്യക്ഷത വഹിച്ച യോഗത്തില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് വി.എന്‍ വിശദീകരണം നടത്തി. എന്‍.കരുണാകരനാചാരി മുഖ്യപ്രഭാഷണം നടത്തി. യോഗത്തില്‍ ടി.സി വിജയന്‍, ടി.എസ് രാഘവന്‍, എസ്.ശ്രീകുമാര്‍, എസ്.കൃഷ്ണന്‍, കെ.എല്‍ തങ്കപ്പന്‍, എം.എസ് രാമചന്ദ്രന്‍, കെ.എസ് മനോഹരന്‍, വിലാസിനി ശിവരാമന്‍ എന്നിവര്‍ പ്രസംഗിച്ചു.